ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ യുവജനങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ ഷിക്കാഗോ സൂപ്പ് കിച്ചണ്‍ എന്ന ഷെല്‍ട്ടര്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളാണ്‍ മുകളില്‍ കൊടുത്തിരിക്കുന്നത്. സേവനത്തിന്റെ ഒരു വലിയ അനുഭവം യുവജനങ്ങളുടെ മനസ്സുകളില്‍ ആഴത്തില്‍ പതിപ്പിക്കുവാനായി ഈ സന്ദര്‍ശനം കൊണ്ട് സാധിച്ചു എന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു . ശനിയാഴ്‌ച രാവിലെ 11.30 മുതല്‍ ഉച്ചയ്‌ക്ക് ഒന്നര വരെയാണ് വോളന്ററി സര്‍വീസ് നടത്തിയത് . യൂത്ത് മിനിസ്‌ട്രി കോ ഓര്‍ഡിനേറ്റേഴാസായ ജയ കുളങ്ങര, ഏലമ്മ ചൊള്ളമ്പേല്‍, അലക്‌സ് കറുകപ്പറമ്പില്‍, സണ്ണി മേലേടത്ത് , മനീഷ് കൈമൂലയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി . |