ഷിക്കാഗോ കെ.സി.എസ്‌ സുവനീര്‍ പ്രസിദ്ധീകരിക്കുന്നു

posted Oct 17, 2010, 6:36 PM by Saju Kannampally


ഷിക്കാഗോ: ക്‌നാനായ കാത്തിലക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.സി.എസിന്റെ ഇരുപത്തിയേഴാമത്‌ വാര്‍ഷികവും, കോട്ടയം അതിരൂപതാ ശതാബ്ദിയും പ്രമാണിച്ച്‌ സുവനീര്‍ പ്രസിദ്ധീകരിക്കുന്നു. കോട്ടയം അതിരൂപതയുടെയും, ഷിക്കാഗോ കെ.സി.എസിന്റെയും ചരിത്ര സംഭവങ്ങള്‍ കോര്‍ത്തിണക്കിയാവും സുവനീര്‍ തയാറാക്കുക. റോയി ചേലമലയിലാണ്‌ സുവനീറിന്റെ ചീഫ്‌ എഡിറ്റര്‍. ജോര്‍ജ്‌ തോട്ടപ്പുറം, ഷാജന്‍ ആനിത്തോട്ടം, ടോമി അമ്പനേട്ട്‌, ജോണ്‍ കരമാലില്‍ എന്നിവര്‍ സുവനീര്‍ കമ്മിറ്റി അംഗങ്ങളാണ്‌. കെ.സി.എസ്‌ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ മേയമ്മ വെട്ടിക്കാട്ട്‌, ജോണ്‍ പാട്ടപ്പതി, ജോസ്‌ തൂമ്പനാല്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, നിണല്‍ മുണ്ടപ്ലാക്കല്‍ എന്നിവര്‍ കമ്മിറ്റിയിലെ എക്‌സ്‌ ഒഫിഷ്യോ അംഗങ്ങളായിരിക്കും. സുവനീറിന്റെ നിര്‍മാണം ജനകീയമാക്കുന്നതിന്റെ ഭാഗമായി കവര്‍ ഡിസൈന്‍ ചെയ്യുന്നതിനും, സുവനീറിനു തലക്കെട്ടു നിര്‍ദേശിക്കുന്നതിനും മത്സരങ്ങള്‍ നടത്തുന്നതാണ്‌. ക്‌നാനായ പാരമ്പര്യം, കോട്ടയം അതിരൂപത, ഷിക്കാഗോ കെ.സി.എസ്‌ തുടങ്ങിയ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള അനുയോജ്യമായ പേരാണ്‌ നിര്‍ദേശിക്കേണ്ടത്‌. തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രിക്ക്‌ കാഷ്‌ പ്രൈസ്‌ നല്‍കും. കവര്‍ ഡിസൈന്‍, സവനീര്‍ ടൈറ്റില്‍, സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതിന്‌ ഇംഗ്ലീഷിലോ, മലയാളത്തിലോ ഉള്ള ലേഖനം, കഥ, കവിത, പരസ്യങ്ങള്‍ എന്നിവ 2010 നവംബര്‍ പത്തിനു മുമ്പായി kcssmaranika2010@gmail.com or roychelamalayil@yahoo.com എന്നീ ഇ മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്‌. പരസ്യങ്ങളുടെ നിരക്കിനും, മറ്റ്‌ നിര്‍ദേശങ്ങള്‍ക്കും മേയമ്മ വെട്ടിക്കാട്ട്‌ – 847 890 1057 , റോയി ചേലമലയില്‍ - 773 319 6279, ജോര്‍ജ്‌ തോട്ടപ്പുറം – 847 975 6279 , ഷാജന്‍ ആനിത്തോട്ടം – 847 322 1181 ടോമി അമ്പനേട്ട്‌ – 630 992 1500 , ജോണ്‍ കരമാലില്‍ 708 224 6765 എന്നിവരുമായി ബന്ധപ്പെടുക.

റോയി ചേലമലയില്‍


Comments