ഷിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഒളിമ്പിക്‌സ് വന്‍ വിജയമായി. മോര്‍ട്ടന്‍ഗ്രോവിലെ സെന്റ് പോള്‍ വുഡ് പാര്‍ക്കില്‍ വച്ചാണ് കായിക മാമാങ്കം നടത്തപ്പെട്ടത്. കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടു കൂടിയായിരുന്നു മേളയുടെ തുടക്കം. ആന്റോ ആന്റണി എം.പി, കെ.സി.എസ് സ്‌പിരിച്വല്‍ ഡയറക്ടര്‍ ഫാ.ഏബ്രാഹം മുത്തോലത്ത് എന്നിവര്‍ ചേര്‍ന്ന് ഉദ്‌ഘാടനം നിര്‍വഹിച്ചു. ഫൊറോനാ തലത്തില്‍ നാലു വിഭാഗമായി തിരിച്ചാണ് മത്സരം നടത്തിയത്. ഔട്ട്‌ഡോര്‍ കമ്മിറ്റി ഭാരവാഹികളായ മാത്യു മേലുവള്ളില്‍, സൈമണ്‍ മുട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയം, കടുത്തുരുത്തി ഫൊറോനാ ടീമിനെ ഷിജു ചെരിയത്തില്‍, ജോസ് മണക്കാട്, ബിനോയി ആശാരിക്കുറ്റ് എന്നിവരും, ഉഴവൂര്‍, മടമ്പം, പെരിക്കല്ലൂര്‍ ടീമിനെ ജോണ്‍ കരമ്യാലില്‍, ഷൈബു കിഴക്കേക്കുറ്റ്, സാബു ഇലവുങ്കല്‍ എന്നിവരും, കൈപ്പുഴ, ചുങ്കം ടീമിനെ ജസ്‌മോന്‍ പുറമഠം, അബിന്‍ കളത്തില്‍ കരോട്ട് എന്നിവരും, കിടങ്ങൂര്‍, മലങ്കര, രാജപുരം ടീമിനെ ജയിംസ് കോലടി, ജസ്‌റ്റിന്‍ തെങ്ങനാട്ട്, രാജേഷ് കിഴക്കേതില്‍, മാതാദാസ് എന്നിവരും നയിച്ചു. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കായി വിവിധ മത്സരങ്ങള്‍ ഒരുക്കിയിരുന്നു. വാശിയേറിയ സോക്കര്‍, വോളീബോള്‍ മത്സരങ്ങള്‍ കാണികളെ ത്രസിപ്പിക്കുന്നതായി. ആവേശത്തിന്റെ പൂത്തിരി കത്തിച്ച വടംവലിയും ശ്രദ്ധേയമായി. ഉഴവൂര്‍ ഫൊറോനാ ടീമാണ് വടംവലിയില്‍ ജേതാക്കളായത്. ക്‌നാനായ ഒളിമ്പിക്‌സില്‍ ഒന്നും, രണ്ടും സ്ഥാനം നേടിയവര്‍ക്ക് ഡാളസില്‍ നടക്കുന്ന കെ.സി.സി.എന്‍.എ കണ്‍വന്‍ഷനിലെ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും. വന്‍ ജനത്തിര്‌ക്ക് അനുഭവപ്പെട്ട കായിക മാമാങ്കത്തില്‍ കാണികള്‍ക്കും, താരങ്ങള്‍ക്കുമായി ഭക്ഷണ പാനീയങ്ങളും ഒരുക്കിയിരുന്നു. കെ.സി.എസ് എക്‌സിക്യൂട്ടീവിനൊപ്പം നിമ്മി തുരുത്തുവേലി, മത്തിയാസ് പുല്ലാപ്പള്ളി, അരുണ്‍ നെല്ലാമറ്റം, ടോമി തെക്കനാട്ട്, സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി സ്റ്റീഫന്‍ ചൊള്ളമ്പേല്‍ |