ഷിക്കാഗോ കെ സി എസ് 'ക്നാനായ നൈറ്റ് 2010' തത്സമയം സംപ്രേക്ഷണം

posted Nov 30, 2010, 8:59 PM by Anil Mattathikunnel


ഷിക്കാഗോ: ക്നാനായക്കാരുടെ വാര്‍ഷികോത്സവമായ ക്നാനായ നൈറ്റ് കെ. സി. എസ്. എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 4-ന് മാതര്‍ സ്കൂളില്‍ വച്ച് നടത്തപ്പെടുന്നു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരി ഈ സമ്മേളനത്തിന്റെ മുഖ്യാതിഥിയായി പങ്കെടുക്കും. തദവസരത്തില്‍ ക്നാനായ സമുദായ ത്തിലും  സംഘടനയിലുംപെട്ട നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. കെ. സി. സി. എന്‍. എ. ഡാളസ് കണ്‍വെന്‍ഷനില്‍ ഷിക്കാഗോ കെ. സി. എസ്. ന് സമ്മാനാര്‍ഹമാക്കിയ കലാപരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നോണ്‍-സ്റോപ്പ് കലാസന്ധ്യ ഈ വര്‍ഷത്തെ ക്നാനായ നൈറ്റിന്റെ പ്രത്യേകതയായിരിക്കും. "ഒരുമയിലും, തനിമയിലും, വിശ്വാസനിറവിലും'' എന്ന കോട്ടയം അതിരൂപതയുടെ ശതാബ്ദി മുദ്രാവാക്യം ഒരു മുഖ്യപ്രമേയമാക്കിക്കൊണ്ട് ഏ. ഡി. 345-ല്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ ക്നാനായി തൊമ്മന്റെ നേതൃത്വത്തില്‍ മറ്റൊരു ക്നാനായ കുടിയേറ്റത്തിന്റെ ഭാവനാവിഷ്ക്കാരവുമായി ഒരു അരങ്ങുതകര്‍പ്പന്‍ പരിപാടികളോടെ ഷിക്കാഗോ കെ. സി. എസ്. നിങ്ങളെ കാത്തിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. പ്രസിഡന്റ് ശ്രീമതി മേയമ്മ വെട്ടിക്കാട്ട്, സെക്രട്ടറി ജോസ് തൂമ്പനാല്‍, ജോ. സെക്രട്ടറി സ്റ്റീഫന്‍ ചൊള്ളമ്പേല്‍. ക്നാനായ നൈറ്റ് 2010 ക്നാനായ വോയിസ്‌  തത്സമയം സംപ്രേക്ഷണം ചെയുന്നതായിരിക്കും 

Comments