ഷിക്കാഗോ കെ സി എസ് പിക്നിക്‌ ഉജ്വലമായി

posted Sep 14, 2010, 9:28 PM by Knanaya Voice   [ updated Sep 16, 2010, 11:52 PM ]
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി ഡെസ്പ്ളെയന്‍സിലെ ബിഗ്ബെന്‍ഡ് പാര്‍ക്കില്‍ ഒരുക്കിയ പിക്നിക് ആവേശകരമായ അനുഭവമായി.സെപ്റ്റംബര്‍ 11 നു രാവിലെ അനുഭവപ്പെട്ട പ്രതികൂല കാലാവസ്ഥയെ മറികടന്ന് പിക്നിക്കില്‍ അണിചേരാന്‍ ധാരാളം പേര്‍ എത്തി എന്നത് ഏറെ ശ്രദ്ധേയമായി.രാവിലെ 11 മണിക്ക് കെ.സി.എസ് .പ്രസിഡണ്ട്  മേയമ്മ വെട്ടിക്കാട്ട് പിക്നിക്  ഔപചാരികമായി ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്കും,മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ ആവേശം പകര്‍ന്ന വിവിധ കായിക മത്സരങ്ങള്‍ ഒരുക്കാന്‍ സംഘാടകര്‍ ശ്രദ്ധിച്ചു. ബാര്‍ബി ക്യൂവും സജ്ജമാക്കിയിരിക്കുന്നു. വൈകുന്നേരം ഏഴുമണിയോടെയാണ് പിക്നിക് സമാപിച്ചത്.കെ.സി.സി.എന്‍.എ.പ്രസിഡണ്ട് ജോര്‍ജ് നെല്ലാമറ്റം, റീജിണല്‍ വൈസ്പ്രസിഡന്റ് അലക്സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍, വിമന്‍സ് ഫോറം നാഷണല്‍ വൈസ്പ്രസിഡണ്ട് ഡെല്ല നെടിയകാലായില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കെ.സി.എസ്. പ്രസിഡണ്ട് മേയമ്മ വെട്ടിക്കാട്ട്,  വൈസ്പ്രസിഡണ്ട് ജോണ്‍ പാട്ടപ്പതി, ജോയിന്റ് സെക്രട്ടറി സ്റീഫന്‍ ചോളളമ്പേല്‍, ട്രഷറര്‍ നിണന്‍ മുണ്ടപ്ളാക്കല്‍,ഔട്ടഡോര്‍ കമ്മിറ്റി ചെയര്‍മാന്‍ മാത്യു മേലുവളളി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സ്റിഫന്‍ ചോള്ളമ്പേല്‍
Comments