ഷിക്കാഗോ മാഞ്ഞൂര്‍ സംഗമം ഓഗസ്റ്റ്‌ 21-ന്

posted Jul 28, 2010, 10:07 AM by Anil Mattathikunnel
‌ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, ചാമക്കാല, കുറുമുള്ളൂര്‍ ഭാഗത്തുനിന്നും അമേരിക്കയില്‍ കുടിയേറിയ മലയാളികള്‍ ആദ്യമായി സംഗമിക്കുന്നു. ഓഗസ്റ്റ്‌ 21-ന്‌ ശനിയാഴ്‌ച രാവിലെ പത്തുമണി മുതല്‍ ലിബര്‍ട്ടി വില്ലിലുള്ള ഇന്റിപ്പെന്‍ഡന്റ്‌ ഗ്രോവില്‍ വെച്ചാരംഭിക്കുന്ന സംഗമത്തില്‍ വിവിധ കലാകായിക ഇനങ്ങളും, വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്‌ടായിരിക്കുന്നതാണ്‌.

ചരിത്രമുറങ്ങുന്ന ജന്മനാടിന്റെ ഗൃഹാതുരസ്‌മരണകള്‍ അയവിറക്കുവാനും, പങ്കുവെയ്‌ക്കുവാനും, പരസ്‌പരം പരിചയപ്പെടുന്നതിനും, പരിചയം പുതുക്കുന്നതിനും ലഭ്യമാകുന്ന ഈ അവസരം പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ എല്ലാ തദ്ദേശവാസികളേയും, അഭ്യുദയകാംക്ഷികളേയും മാഞ്ഞൂരിന്റെ പ്രഥമ സംഗമത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: സാബു കട്ടപ്പുറം (847 791 1452), ജോബ്‌ മാക്കീല്‍ (847 226 3853), ഹരിദാസ്‌ കോതനല്ലൂര്‍ (630 290 9426), ഷാജി പഴൂപ്പറമ്പില്‍ (224 210 4199), ജോസ്‌ ഐക്കരപ്പറമ്പില്‍ (847 768 1422), ജോസ്‌ കല്ലിടുക്കില്‍ (773 343 7276).

ജെയിന്‍ മാക്കീല്‍

Comments