ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ഇടവകയിലെ പുഞ്ചിരി മത്സരം വിസ്മയമായി

posted Oct 3, 2010, 8:38 PM by Saju Kannampally   [ updated Oct 3, 2010, 8:49 PM ]
 
ഷിക്കാഗോ: സേക്രഡ്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ ഇടവകയിലെ വിമന്‍സ്‌ മിനിസ്‌ട്രിയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്ക്‌ പുഞ്ചിരി മത്സരം സംഘടിപ്പിച്ചു. ചിന്നു തോട്ടം മത്സരത്തില്‍ ഒന്നാമതെത്തി. നീന ചെമ്മാച്ചേല്‍, മോളമ്മ നെടിയകാലിയില്‍ എന്നിവര്‍ യഥാക്രം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഗ്രേസി വാച്ചാച്ചിറ കോ ഓര്‍ഡിനേറ്ററായിരുന്നു. ജോയി നെടിയകാലായില്‍ മത്സരം സ്‌പോണ്‍സര്‍ ചെയ്‌തു. ജിമ്മി കണിയാലി, സണ്ണി തെക്കേപറമ്പില്‍, റ്റോമി പതിയില്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. വിജയികളെ മോണ്‍.ഏബ്രാഹം മുത്തോലത്ത്‌ അഭിനന്ദിച്ചു.

ജോസ്‌ കണിയാലി
Comments