ഷിക്കാഗോ: പ്രഥമ പ്രവാസി ക്‌നാനായ കത്തോലിക്കാ ഇടവകയായ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ജൂലൈ 18 ഞായറാഴ്‌ച വൈകിട്ട് അഭിനന്ദനങ്ങളുടെയും, അംഗീകാരങ്ങളുടെയും, നന്ദി പ്രകടനങ്ങളുടെയും സായാഹ്നമായി ആഘോഷിച്ചു. ബിഷപ്പുമാര്‍, വൈദികര്‍, കന്യാസ്‌ത്രീകള്‍, അല്‌മായ നേതാക്കള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം സായാഹ്ന സംഗമത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിച്ചു. തോമസ് ഇലവുങ്കലും സംഘവും നയിച്ച പ്രാര്‍ത്ഥനാഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. വികാരി മോണ്‍. അബ്രഹാം മുത്തോലത്ത് സ്വാഗതം ആശംസിച്ചു. ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ജോയി വാച്ചാച്ചിറ പ്രസംഗിച്ചു. ഇടവക പി.ആര്‍.ഒ. ജോസ് കണിയാലി ആയിരുന്നു എം.സി. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, തോമസ് ചാഴികാടന്‍ എം.എല്‍.എ., മോന്‍സ് ജോസഫ് എം.എല്‍.എ., റവ. ഡോ. റോയി കടുപ്പില്‍, ഫാ. സൈമണ്‍ ഇടത്തിപ്പറമ്പില്‍, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേല്‍, കെ.സി.സി.എന്‍.എ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം, കെ.സി.എസ്. പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, സെന്റ് മേരീസ് ക്‌നാനായ ഇടവക ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ബിജു കിഴക്കേക്കുറ്റ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍, ഫാ. ടോമി വട്ടുകുളം, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെറിന്‍, സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി ജോണ്‍, ഓള്‍ ഇന്ത്യാ കാത്തലിക് യൂണിയന്‍ പ്രതിനിധി സൈമണ്‍ ആറുപറ, ന്യൂസിലാന്‍ഡ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ബിജോമോന്‍ ചേന്നാത്ത്, കെ.സി.സി.എന്‍.എ. ജോയിന്റ് സെക്രട്ടറി തമ്പി ചാഴികാട്ട്, മുന്‍ പ്രസിഡന്റ് ജോണി പുത്തന്‍പറമ്പില്‍, ക്‌നാനായ വോയ്‌സ് എം.ഡി. അഡ്വ. സാജു കണ്ണമ്പള്ളി, കെ.സി.എസ്. ഭാരവാഹികളായ ഡോ. ജോസ് തൂമ്പനാല്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, നിണല്‍ മുണ്ടപ്ലാക്കല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ക്‌നാനായ കാത്തലിക് റീജിയണില്‍ നിരവധി ഇടവകകളും, മിഷനുകളും അനുവദിച്ച് സമുദായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന മാര്‍ ജേക്കബ് അങ്ങാടിയത്തിന് ഇടവകയുടെ പ്രശംസാഫലകം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് സമ്മാനിച്ചു. സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ റവ. ഡോ. റോയി കടുപ്പിലിന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പ്രശംസാഫലകം സമ്മാനിച്ചു. ക്‌നാനായ റീജിയന് സമര്‍ത്ഥമായ നേതൃത്വം നല്‍കുന്ന ഇടവക വികാരിയും, വികാരി ജനറാളുമായ മോണ്‍. അബ്രഹാം മുത്തോലത്തിന് ഇടവകയ്‌ക്കുവേണ്ടി മാര്‍ മാത്യു മൂലക്കാട്ട് പൊന്നാട അണിയിക്കുകയും മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രശംസാഫലകം സമ്മാനിക്കുകയും ചെയ്‌തു. വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹിച്ച ആയിരം ഡോളര്‍ പ്രസിഡന്റ് ജോണ്‍ ക്ലാക്കിയിലില്‍നിന്നും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സ്വീകരിച്ചു. റ്റോമി പതിയില്‍, മത്തച്ചന്‍ എള്ളങ്കിയില്‍, ഫിലിപ്പ് കണ്ണോത്തറ എന്നിവരും സന്നിഹിതരായിരുന്നു. പുതിയ ഇടവകയായി കൂദാശ ചെയ്യപ്പെട്ട സെന്റ് മേരീസ് ക്‌നാനായ ഇടവകയ്‌ക്ക് സേക്രഡ് ഹാര്‍ട്ട് ഇടവകയുടെ വകയായി നല്‍കിയ പതിനാറായിരം ഡോളറിന്റെ ചെക്ക് ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ജോയി വാച്ചാച്ചിറയില്‍നിന്നും സെന്റ് മേരീസ് ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ബിജു കിഴക്കേക്കുറ്റ് സ്വീകരിച്ചു. അനില്‍ ഇടുക്കുതറയില്‍ നിര്‍മ്മിച്ച് ബിജു നാരായണനും ബൃന്ദാ ഇടുക്കുതറയിലും ഗാനങ്ങള്‍ ആലപിച്ച് തയ്യാറാക്കിയ ക്‌നാനായ പുരാതനപ്പാട്ടുകള്‍ എന്ന സിഡിയുടെ പ്രകാശനം ആദ്യ കോപ്പി മോണ്‍. അബ്രഹാം മുത്തോലത്തിന് നല്‍കി മാര്‍ മാത്യു മൂലക്കാട്ട് പ്രകാശനം ചെയ്‌തു. ട്രസ്റ്റി സണ്ണി മുത്തോലത്തിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ സമ്മേളനം അവസാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. വിവിധ മിനിസ്‌ട്രി ഭാരവാഹികളായ ഡോളി പുത്തന്‍പുരയില്‍, ഗ്രേസി വാച്ചാച്ചിറ, ഡെന്നി പുല്ലാപ്പള്ളില്‍, ലിസി തോട്ടപ്പുറം, ജെന്നി തണ്ണിക്കരി, ഫിലിപ്പ് കണ്ണോത്തറ, ജോസ് താഴത്തുവെട്ടത്ത്, മത്യാസ് പുല്ലാപ്പള്ളി, സജി ഇറപുറം, ടോമി പതിയില്‍, സണ്ണി തെക്കേപറമ്പില്‍, അലക്‌സ് കണ്ണച്ചാംപറമ്പില്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. |