ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ ക്രിസ്തുമസ് ഭക്തി നിര്‍ഭരമായി

posted Dec 24, 2010, 11:35 PM by Saju Kannampally   [ updated Dec 25, 2010, 12:27 AM ]
ചിക്കാഗോ: പ്രഥമ പ്രവാസി ക്നാനായ കത്തോലിക്കാ ഇടവകയായ സേക്രട്ട് ഹാര്‍ട്ട് ക്നാനായ പള്ളിയില്‍ ക്രിസ്മസ് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വികാരി മോണ്‍. അബ്രാഹം മുത്തോലത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട സമൂഹബലിയില്‍ ഫാ. വില്‍സണ്‍ തോമസ്, ഫാ. ജെയിംസ് കിഴക്കേമഠത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.  പരസ്പരസ്നേഹത്തിലും സമാധാനത്തിലും അടിയുറച്ചുനിന്നുകൊണ്ട് ഉത്തമ ക്രൈസ്തവജീവിതം നയിക്കുവാന്‍ മോണ്‍. മുത്തോലത്ത്  ഇടവകസമൂഹത്തെ ആഹ്വാനം ചെയ്തു. ദിവ്യബലിയെത്തുടര്‍ന്ന് യുവജനങ്ങളും കുട്ടികളും നേതൃത്വം നല്‍കിയ കലാപരിപാടികളും സ്നേഹവിരുന്നും നടത്തപ്പെട്ടു. ക്രിസ്മസ് ആഘോഷപരിപാടികള്‍ക്ക് ട്രസ്റിമാരായ ജോയി വാച്ചാച്ചിറ, സണ്ണി മുത്തോലത്ത്, അലക്സ് കണ്ണച്ചാംപറമ്പില്‍, ഫിലിപ്പ് കണ്ണോത്തറ, പി.ആര്‍.ഒ. ജോസ് കണിയാലി, സെക്രട്ടറി ജോസ് താഴത്തുവെട്ടത്ത്, വിമന്‍സ് മിനിസ്ട്രി ഭാരവാഹികളായ ഡോളി പുത്തന്‍പുരയില്‍, ഡെന്നി പുല്ലാപ്പള്ളില്‍, ഗ്രേസി വാച്ചാച്ചിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജോസ് കണിയാലി

Comments