ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ ശതാപ്തി ബൈബിള്‍ ക്വിസ് വിക്ഞാനപ്രദമായി . ചിക്കാഗോ: പ്രഥമ പ്രവാസി ക്നാനായ കത്തോലിക്കാ ഇടവകയായ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ ഇടവകയില്‍ ശതാബ്ദി ബൈബിള്‍ ക്വിസ് -2011 നടത്തപ്പെട്ടു. മതബോധന സ്കൂളും, യൂത്ത് മിനിസ്ട്രിയുമാണ് പ്രോഗ്രാമിന് നേതൃത്വം നല്‍കിയത്. ബൈബിള്‍, കോട്ടയം അതിരൂപതാ ശതാബ്ദി, ചിക്കാഗോ സീറോ മലബാര്‍ രൂപതാ ദശാബ്ദി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജനുവരി 2-ാം തീയതി ഞായറാഴ്ച നടത്തപ്പെട്ട മത്സരത്തില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു. ഹൈസ്കൂള്‍, മിഡില്‍സ്കൂള്‍, എലിമെന്ററി സ്കൂള്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് ബൈബിള്‍ ക്വിസ് മത്സരത്തില്‍ പങ്കാളികളായത്. ഫാ. റ്റോമി ചെള്ളക്കണ്ടത്തില്‍, സിസ്റര്‍ അനുഗ്രഹ, സിസ്റര്‍ ജെസ്സീന എന്നിവരോടൊപ്പം പള്ളിയില്‍ സന്നിഹിതരായിരുന്ന നൂറുകണക്കിന് ഇടവകാംഗങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട് തൊണ്ണൂറ്റിയഞ്ച് ശതമാനം ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം ഓരോ ഗ്രൂപ്പും നല്‍കുകയുണ്ടായി. ഇക്കാര്യത്തില്‍ ഏതാനും ആഴ്ചകളായി കുട്ടികളെ പരിശീലിപ്പിച്ച മതാദ്ധ്യാപകരും, മാതാപിതാക്കന്മാരും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ ആദ്യമായി നടത്തിയ ബൈബിള്‍ ക്വിസ് മത്സരം വിജയിപ്പിക്കുന്നതില്‍ മതാദ്ധ്യാപകരായ ജോണി തെക്കേപറമ്പില്‍, സാബു മുത്തോലത്ത്, ജോജോ പരുമനത്തേട്ട്, യൂത്ത് മിനിസ്ട്രി ലീഡര്‍മാരായ തൊമ്മന്‍ പുത്തന്‍പുരയില്‍, ജോബിന്‍ ഐക്കരപ്പറമ്പില്‍, ഷോണ്‍ തെക്കേപറമ്പില്‍, നീതു എള്ളങ്കിയില്‍, ചിന്നു വാച്ചാച്ചിറ, ചിന്നു ഇലവുങ്കല്‍ എന്നിവര്‍ മുഖ്യപങ്ക് വഹിച്ചു. ബൈബിള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികളെയും ഇടവക വികാരി മോണ്‍. അബ്രാഹം മുത്തോലത്ത് അഭിനന്ദിച്ചു. റിപ്പോര്‍ട്ട് - ജോസ് കണിയാലി ഫോട്ടോസ് - സാബു മുത്തോലത്ത് |