ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ വി: എസ്തപ്പനോസിന്റെ തിരുന്നാള്‍ ഭക്തി സാന്ദ്രമായി

posted Jan 3, 2011, 6:42 PM by Saju Kannampally   [ updated Jan 4, 2011, 10:09 AM ]
ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ വി: എസ്തപ്പനോസിന്റെ തിരുന്നാള്‍ ഭക്തി സാന്ദ്രമായി
ചിക്കാഗോ: സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയില്‍ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുന്നാള്‍ ജനുവരി 2-ാം തീയതി ഞായറാഴ്ച ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. ഫാ. ടോമി ചെള്ളക്കണ്ടം ദിവ്യബലി അര്‍പ്പിച്ചു. കുറുമുള്ളൂര്‍ ഇടവകാംഗങ്ങളായിരുന്നു പ്രസുദേന്തിമാര്‍. തിരുന്നാളിനോടനുബന്ധിച്ച് സ്നേഹവിരുന്നും ഉണ്ടായിരുന്നു. അടുത്തവര്‍ഷത്തെ വിശുദ്ധ എസ്തപ്പാനോസിന്റെ തിരുനാള്‍ പ്രസുദേന്തിമാര്‍ ഉഴവൂര്‍ ഇടവകാംഗങ്ങളായിരിക്കും.
റിപ്പോര്‍ട്ട് - ജോസ് കണിയാലി
ഫോട്ടോസ് - സാബു മുത്തോലത്ത്
Comments