ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ യുദാശ്ശീഹായുടെ തിരുനാള്‍ നവംബര്‍ പതിനൊന്നാംതീയതി വ്യാഴാഴ്‌ച വൈകുന്നേരം ഏഴുമണിക്ക് ചെറിയ തിരുനാളായി ആഘോഷിക്കുന്നതാണ്.
തിരുനാളിന് ഒരുക്കമായി നവംബര്‍ മൂന്നുമുതല്‍ തിരുനാള്‍ ദിവസമായ പതിനൊന്നാംതീയതി വരെ തുടര്‍ച്ചയായി വിശുദ്ധന്റെ നൊവേനയും നടത്തപ്പെടും. ഓരോ ദിവസത്തേയും നൊവേന സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള അവസരമുണ്ടായിരിക്കും. നൊവേനയും കര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ വികാരി ഫാ. ഏബ്രഹാം മുത്തോലത്തും, ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തും ഏവരേയും ക്‌ണിക്കുന്നു.
റോയി നെടുഞ്ചിറ |