posted Jan 9, 2011, 7:20 AM by Saju Kannampally
[
updated Jan 9, 2011, 7:25 AM
]
ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപംകൊടുത്തു. വികാരി ഫാ. ഏബ്രഹാം മുത്തോലത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ട്രസ്റ്റി കോര്‍ഡിനേറ്ററായി പോള്‍സണ്‍ കുളങ്ങര, ട്രസ്റ്റിമാരായി ജോണ്‍ പാട്ടപതിയില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ട്രഷററായി ജോയിസ് മറ്റത്തിക്കുന്നേല്‍, സെക്രട്ടറിയായി റോയി നെടുംചിറ, പി.ആര്‍ഒ. സാജു കണ്ണമ്പള്ളി എന്നിവരെ തെരഞ്ഞെടുത്തു.  പോള്‍സണ്‍ കുളങ്ങരയും, സ്റ്റീഫന്‍ കിഴക്കേക്കുറ്റും ഇടവകയുടെ ഫണ്ട് റൈസിംഗ് കമ്മിറ്റിയുടെ കണ്‍വീനേഴ്‌സ്‌കൂടിയാണ്. ജോണ്‍ പാട്ടപതിയില്‍ കെ.സി.എസിന്റെ മുന്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ജനുവരി പതിനാറാം തീയതി പുതിയ കമ്മിറ്റി നിലവില്‍വരും.
കഴിഞ്ഞ ഒരുവര്‍ഷം സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ച ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ബിജു കിഴക്കേക്കുറ്റ്, പീറ്റര്‍ കുളങ്ങര, സാബു തറതട്ടേല്‍ എന്നിവര്‍ക്ക് വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഇടവക സമൂഹത്തിന്റെ പേരില്‍ പ്രത്യേകം നന്ദി അറിയിച്ചു.
റോയി നെടുംചിറ.
|
|