ഷിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ വികാരിയും സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ വികാരി ജെനാറാളും ക്‌നാനായ മിഷന്‍ ഡയറക്ടറുമായ ഫാ:എബ്രഹാം മുത്തോലത്തിന്റെ ജന്മദിനം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വച്ച്, വേദപഠനകുട്ടികളുടേയും ഇടവക ജനങ്ങളുടേയും സാന്നിധ്യത്തില്‍ ആഘോഷിച്ചു. ട്രസ്റ്റിമാരായ പീറ്റര്‍ കുളങ്ങര, ബിജു കിഴക്കേക്കുറ്റ്, സാബു തറത്തട്ടേല്‍, ഡി ആര്‍ ഇ സജി പുതൃക്കയില്‍, സാലി കിഴക്കേക്കുറ്റ് എന്നിവര്‍ ചേര്‍ന്ന് ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. 450ല്‍ പരം കുട്ടികള്‍ ഒപ്പിട്ട ജത്തദിനകാര്‍ഡ് ഡി ആര്‍ ഈ സജി പുതൃക്കയില്‍ ഫാ.എബ്രഹാം മുത്തോലത്തിന് സമര്‍പ്പിച്ചു. റോയി നെടുംചിറ |