posted Oct 31, 2010, 3:19 PM by Knanaya Voice
[
updated Nov 1, 2010, 10:15 AM by Anil Mattathikunnel
]
ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ റിലീജിയസ് എഡ്യുക്കേഷന്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ സകല വിശുദ്ധവരുടെയും ഓര്‍മയാചരണം ഭക്തി സാന്ദ്രമായി നടത്തപ്പെട്ടു. ഹൈസ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ 450-ല്‍ പരം കുട്ടികള്‍ പഠിക്കുന്ന ക്ലാസുകളില്‍, വിശുദ്ധന്മാരുടെ പോസ്റ്റര്‍ പ്രദര്‍ശനവും അവരുടെ ജിവിത മാതൃകളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചു വിവിധ ക്ലാസുകളും നടത്തപ്പെട്ടു. തുടര്‍ന്ന് ദേവാലയത്തിലേക്ക് വിശുദ്ധരുടെ പോസ്റ്റുകളുമേന്തി, വിവിധ വിശുദ്ധരുടെ വേഷമണിഞ്ഞ് കുട്ടികള്‍ ഒന്നുചേര്‍ന്ന് നടത്തിയ ഘോഷയാത്ര അതിമനോഹരമായിരുന്നു. പിന്നീട് കുട്ടികള്‍ക്കുവേണ്ടി നടന്ന ദിവ്യബലിക്ക് വികാരി ഫാ. എബ്രഹാം മുത്തോലത്ത് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രതിജ്ഞാ ചടങ്ങ് ഏറെ പ്രത്യേകത ആകര്‍ഷിച്ചു. മിഠായി വിതരണവും ഉണ്ടായിരുന്നു. സ്‌നേഹ സന്ദേശത്തിന്റെ സൂചകമായി കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ ഫാ. ഏബ്രഹാം മുത്തോലത്ത് ബലൂണുകള്‍ പറത്തി. ഷൈനി വിരുത്തിക്കുളംങ്ങര, അലക്‌സ് കറുകപ്പറമ്പില്‍ എന്നിവരാണ് പ്രോഗ്രാമിന് നേതൃത്വം കൊടുത്തത്. സജി പൂതൃക്കയില്‍, മനീഷ് കൈമൂലയില്‍, സാലി കിഴക്കേക്കുറ്റ്, ജോണ്‍ പാട്ടപ്പതി, മാത്തുകുട്ടി പൂഴിക്കുന്നേല്‍, സിനി നെടും തുരുത്തില്‍, ട്രസ്റ്റിമാരായ സിജു കിഴക്കേക്കുറ്റ്, പീറ്റര്‍ കുളംങ്ങര, സാബു തറത്തട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
റോയി നെടുംചിറ |
|