ഷിക്കാഗോ സെന്റ്‌ മേരീസില്‍ വൈദിക ഭവനം കൂദാശ ചെയ്‌തു

posted Oct 12, 2010, 1:54 AM by Cijoy Parappallil
ഷിക്കാഗോ: ക്‌നാനായ കത്തോലിക്കാ ദേവാലയമായ സെന്റ്‌ മേരീസില്‍ പുതിയതായി ഇടവകക്കാരുടെ സഹകരണത്തോടെ നിര്‍മിച്ച വൈദിക ഭവനത്തിന്റെ കൂദാശ വികാരി മോണ്‍. ഏബ്രാഹം മുത്തോലത്ത്‌ നിര്‍വഹിച്ചു. അസിസ്‌റ്റന്റ്‌ വികാരി ഫാ.ജോസ്‌ ഇല്ലിക്കുന്നുംപുറത്ത്‌, ട്രസ്‌റ്റിമാര്‍, കമ്മിറ്റിക്കാര്‍ ഇടവകയിലെ നൂറുകണക്കിനു വിശ്വാസികള്‍ തുടങ്ങിയവര്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു.
 
റോയി നെടുംചിറ
Comments