posted Oct 13, 2010, 10:57 PM by Anil Mattathikunnel
[
updated Oct 14, 2010, 10:25 PM
]
ഷിക്കാഗോ: പുതുതായി കൂദാശ ചെയ്യപ്പെട്ട സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഒക്‌ടോബര്‍ പത്ത് ഞായറാഴ്‌ച മുതല്‍ കുട്ടികള്‍ക്കുവേണ്ടി പ്രത്യേക കുര്‍ബാന ആരംഭിച്ചു. നിലവില്‍ ഞായറാഴ്‌ച രാവിലെ പത്തിനും വൈകുന്നേരം 5.30-നുമുള്ള ശുശ്രൂഷയ്‌ക്കു പുറമേയാണ് 11.45-ന് കുട്ടികള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന ആരംഭിച്ചിരിക്കുന്നത്. നിലവില്‍ 1300 ലധികം ആള്‍ക്കാര്‍ കുര്‍ബാനയ്‌ക്ക് എത്തുന്നതുവഴി ദേവാലയത്തില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. 11.45-നുള്ള കുര്‍ബാനയ്‌ക്ക് വേദപഠനം നടത്തുന്ന നാനൂറ്റമ്പതോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ഈ ദേവാലയത്തിന്റെ വികാരിയായി ഫാ. എബ്രഹാം മുത്തോലത്തും അസിസ്റ്റന്റ് വികാരിയായി ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തും പ്രവര്‍ത്തിച്ചുവരുന്നു. വേദപഠന ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഡി.ആര്‍.ഇ. സജി പൂതൃക്കയിലും, മനീഷ് കൈമൂലയുമാണ്
റോയി നെടുംചിറ
|
|