ഷിക്കാഗോ സെന്റ് മേരീസില്‍ "കന്നാസ് കടലാസ്''കിക്കോഫ്

posted Feb 11, 2011, 10:30 PM by Knanaya Voice   [ updated Feb 12, 2011, 6:49 AM by Saju Kannampally ]
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകയുടെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന മെഗാഷോ "കന്നാസും കടലാസ്'' ന്റെയും കിക്കോഫ് ഫെബ്രുവരി 13-ം തീയതി ഞായറാഴ്ച 10 മണിക്കുള്ള കുര്‍ബാനയെ തുടര്‍ന്ന് പാരീഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. സെന്റ് മേരീസ് ദേവാലയത്തിന്റെ നിലവിലുള്ള സാമ്പത്തിക ബാദ്ധ്യത ലഘൂകരിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നടത്തപ്പെടുന്ന പ്രസ്തുത ഷോയ്ക്ക് ആവേശകരമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മെയ് 6-ം തീയതി മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടുക്കളായ ജഗതി ശ്രീകുമാറും ഇന്നസെന്റും നയിക്കുന്ന മെഗാ ഷോയ്ക്ക് ഷിക്കോഗോയിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും സഹകരണം വികാരി മോണ്‍. എബ്രാഹം മുത്തോലത്ത് അഭ്യര്‍ത്ഥിച്ചു. മെയ് 6-ന് നടത്തപ്പെടുന്ന പ്രസ്തുത പരിപാടിക്ക് മെഗാ സ്പോണ്‍സര്‍, ഗ്രാന്റ് സ്പോണ്‍സര്‍, സ്പോണ്‍സര്‍ തുടങ്ങി വിവിധ തലത്തിലുള്ള സ്പോണ്‍സര്‍ഷിപ്പുകളാണ് സംഘാടക സമിതി ക്രമീകരിച്ചിരിക്കുന്നത്. തമ്പി വിരുത്തിക്കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, പോള്‍സണ്‍ കുളങ്ങര എന്നിവരുടെയും, വിവിധ കൂടാരയോഗങ്ങളുടെയും നേതൃത്വത്തിലുള്ള വിപുലവും സമഗ്രവുമായ ഒരു കമ്മറ്റിയാണ് പ്രസ്തുത ഷോയ്ക്ക് വേണ്ടി പ്രവര്‍ത്തന രംഗത്ത് കടന്നുവന്നിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന "കിക്കോഫ്'' കര്‍മ്മം വികാരി ജനറാള്‍ മോണ്‍. എബ്രാഹം മുത്തോലത്ത് പ്രോഗ്രാമിന്റെ മെഗാ സ്പോണ്‍സറായ, ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനിയുടെ പ്രസിഡന്റ് ശ്രീ. ജോയി നെടിയകാലായ്ക്ക് ആദ്യ ടിക്കറ്റ് നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുന്നതാണ്. പിന്നീട് പ്രസ്തുത സ്റ്റേജ് ഷോയുടെ ടിക്കറ്റ് വിതരണത്തിന്റെ ഭാഗമായി ആദ്യ ടിക്കറ്റ് പൊതു ലേലത്തില്‍ വില്‍ക്കുന്നതും അതുപോലെ തന്നെ ആയിരം ഡോളര്‍ നല്‍കിക്കൊണ്ട് സ്പോണ്‍സേഴ്സ് ആകുന്ന നൂറില്‍പരം ആളുകളെ കിക്കോഫ് ചടങ്ങില്‍ ആദരിക്കുന്നതുമാണ്. പരിപാടികള്‍ക്ക് പള്ളിക്കമ്മറ്റി, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ നേതൃത്വം നല്‍കും.
സാജു കണ്ണമ്പള്ളി
Comments