ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിലെ ക്രിസ്മസ് കരോള്‍ നവംബര്‍ 25-ന് ആരംഭിക്കുന്നു. ദേവാലയത്തിലെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നടത്തുന്ന കരോളില്‍ നിന്ന് ലഭിക്കുന്ന തുക ലോണിന്റെ പ്രിന്‍സിപ്പല്‍ തുകയിലേക്ക് അടയ്ക്കുന്നതായിരിക്കും. കരോളിന്റെ വിജയത്തിനായി വിവിധ ഏരിയകള്‍ തിരിച്ച് വിപുലമായ കമ്മിറ്റിക്ക് രൂപംനല്കി. ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, ജെയ്ബു കുളങ്ങര എന്നിവര്‍ ഈവര്‍ഷത്തെ കരോളിന്റെ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കും. കരോള്‍ വന്‍ വിജയമാക്കുവാന്‍ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഇടവക ജനങ്ങളോട് ആഹ്വാനം ചെയ്തു.
|