ഷിക്കാഗോ സെന്റ് മേരീസില്‍ പെസഹാ, ദുഃഖവെള്ളി, ഈസ്റ്റര്‍ ആചരണങ്ങള്‍ ഭക്തിനിര്‍ഭരമായി

posted Apr 26, 2011, 10:22 PM by Knanaya Voice   [ updated Apr 27, 2011, 6:28 AM by Saju Kannampally ]
ഷിക്കാഗോ: ഷിക്കാഗോയിലെ ക്നാനായ സമുദായ അംഗങ്ങളുടെ രണ്ടാമത്തെ പള്ളിയായ മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ദേവാലയത്തിലെ പ്രഥമ പെസഹ, ദുഃഖവെള്ളി, ഈസ്റ്റര്‍ ആചരണങ്ങള്‍ തികച്ചും ഭക്തിനിര്‍ഭരമായി, പെസഹാ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് നടന്ന ഭക്തിനിര്‍ഭരമായ കാലുകഴുകള്‍ ശുശ്രൂഷയും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷയും തികച്ചും ഭക്തിനിര്‍ഭരമായ അനുഭവമായി മാറി. ഫാ. എബ്രാഹം മുത്തോലത്ത് പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകഴുകല്‍ നടത്തി. രണ്ടായിരത്തോളം ഇടവകാംഗങ്ങള്‍ സന്നിഹിതരായിരുന്നു.


    ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് യേശുക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രവും, കുരിശിന്റെ വഴിയും ദുഃഖവെള്ളിയുടെ ശുശ്രൂഷകളും നടന്നു. 5 മണിക്കൂറോളം നീണ്ടുനിന്ന ശുശ്രൂഷകള്‍ക്ക് ഫാ. സജി പിണര്‍കയില്‍ നേതൃത്വം നല്‍കി. വികാരി എബ്രാഹം മുത്തോലത്ത് പീഡാനുഭവ സന്ദേശവും ക്രമീകരണങ്ങള്‍ക്ക് നേതൃത്വവും നല്‍കി.

             ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സെന്റ് മേരീസ് പള്ളിയിലെ നിറഞ്ഞുകവിഞ്ഞ മൂവായിരത്തോളം വരുന്ന വിശ്വാസികള്‍ ഉയിര്‍പ്പ് തിരുനാള്‍ അഥവാ ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് സാക്ഷിയായി. ഫാ. എബ്രാഹം മുത്തോലത്തിന്റെ മുഖ്യാകാര്‍മ്മികത്വത്തില്‍ പ്രഥമ ഉയിര്‍പ്പുതിരുനാള്‍ ഇടവകാംഗങ്ങള്‍ക്ക് പുത്തന്‍ അനുഭവമായിമാറി. ചിക്കാഗോയിലെ 90 ശതമാനം ക്നാനായ മക്കളും സ്വന്തം പള്ളികളില്‍ ഉയിര്‍പ്പുതിരുനാളിന് എത്തിയതില്‍ ക്നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. എബ്രാഹം മുത്തോലത്ത് സംതൃപ്തി പ്രകടിപ്പിച്ചു. കൈക്കാരന്മാര്‍ അടങ്ങുന്ന പള്ളിക്കമ്മറ്റി വിശുദ്ധവാര ശുശ്രൂഷകള്‍ക്കുള്ള എല്ല ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി. സ്നേഹവിരുന്നടങ്ങിയ ഈസ്റ്റര്‍ ആഘോഷങ്ങള്‍ എല്ലാ ഇടവകാംഗങ്ങള്‍ക്കും പുത്തന്‍ അനുഭവമായി.


സാജു കണ്ണമ്പള്ളി


Comments