posted Feb 13, 2011, 7:40 PM by Anil Mattathikunnel
[
updated Feb 15, 2011, 9:41 AM by Knanaya Voice
]
"കന്നാസ് കടലാസ്'' മെഗാഷോയുടെ കിക്കോഫ് കര്‍മ്മം ഫാ. എബ്രാഹം മുത്തോലത്ത് മെഗാ സ്പോണ്‍സര്‍ ജോയി നെടിയകാലായില്‍നിന്നും 10,000 ഡോളര്‍ ചെക്ക് സ്വീകരിച്ചുകൊണ്ട് നിര്‍വ്വഹിക്കുന്നു. സാജു കണ്ണമ്പള്ളി, റോയി നെടുംചിറ, തമ്പി വിരുത്തിക്കുളങ്ങര, പോള്‍സണ്‍ കുളങ്ങര, മോളമ്മ നെടിയകാലായില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോയിസ് മറ്റത്തിക്കുന്നേല്‍ എന്നിവര്‍ സമീപം
"കന്നാസ് കടലാസ് '' മെഗാഷോയുടെ "കിക്കോഫ്'' ഉജ്വലമായി
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ ഇടവകയുടെ ധനശേഖരണാര്‍ത്ഥം മെയ് 6-ന് നടത്തപ്പെടുന്ന "കന്നാസ് കടലാസ്'' എന്ന ഈ വര്‍ഷത്തെ ഏറ്റവും മികച്ച മെഗാഷോയുടെ 'കിക്കോഫ്'' ഉജ്വല വിജയമായി. വികാരി ജനറാള്‍ മോണ്‍ . എബ്രാഹം മുത്തോലത്ത്, മെഗാ സ്പോണ്‍സറും ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനിയുടെ പ്രസിഡന്റുമായ ജോയി നെടിയകാലായില്‍നിന്നും പതിനായിരം ഡോളറിന്റെ ചെക്ക് സ്വീകരിച്ചുകൊണ്ട് കിക്കോഫ് കര്‍മ്മം നിര്‍വ്വഹിച്ചു. ഇത്തരത്തിലുള്ള തുടക്കം ഈ മെഗാഷോയ്ക്ക് വലിയ വിജയം ഉറപ്പിച്ചിരിക്കുകയാണെന്നും, ജോയി & മോളമ്മ നെടിയകാലായില്‍, സ്റ്റീഫന്‍ & സിമി കിഴക്കേക്കുറ്റ്, തോമസ് & ജൂലി പൂത്തേത്ത്, പോള്‍സണ്‍ & ജയ കുളങ്ങര തുടങ്ങിയ സ്പോണ്‍സേഴ്സിന്റെ സഹകരണം മാതൃകാപരമാണെന്നും ഫാ. മുത്തോലത്ത് അഭിപ്രായപ്പെട്ടു.
കിക്കോഫിനെ തുടര്‍ന്ന് അത്യന്തം ആവേശകരമായി നടന്ന ആദ്യ ടിക്കറ്റിന്റെ ലേലം ഓള്‍ അമേരിക്കന്‍ ബാങ്കിന്റെ ഡയറക്ടര്‍ ജോസ് മുല്ലപ്പള്ളി 6200 ഡോളറിന് കരസ്ഥമാക്കി. ആയിരം ഡോളറിന്റെ സ്പോണ്‍സേഴ്സായ നൂറോളം കുടുംബങ്ങളെ വേദിയില്‍ ആദരിച്ചു.
കിക്കോഫ് പരിപാടികള്‍ക്ക് പോള്‍സണ്‍ കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോണ്‍ പാട്ടപ്പതി, ജോയിസ് മറ്റത്തിക്കുന്നേല്‍ , തമ്പി വിരിത്തിക്കുളങ്ങര, റോയി നെടുംചിറ, സാജു കണ്ണമ്പള്ളി, സജി പൂതൃക്കയില്‍ , അനില്‍ മറ്റത്തിക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

"കന്നാസ് കടലാസ്'' മെഗാഷോയുടം ലേലത്തിലൂടെ കരസ്ഥമാക്കിയ ആദ്യ ടിക്കറ്റ് ഫാ. എബ്രാഹം മുത്തോലത്തിന്റെ കയ്യില്‍നിന്നും ജോസ് മുല്ലപ്പള്ളി സ്വീകരിക്കുന്നു. സാജു കണ്ണമ്പള്ളി, റോയി നെടുംചിറ, പോള്‍സണ്‍ കുളങ്ങര, തമ്പി വിരുത്തിക്കുളങ്ങര, റോസ് മേരി മുല്ലപ്പള്ളി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവര്‍ സമീപം
സാജു കണ്ണമ്പള്ളി
The gadget spec URL could not be found |
|