ഷിക്കാഗോ സെന്റ് മേരീസില്‍ പ്രീ മാര്യേജ് കോഴ്സ് നടത്തി

posted Oct 30, 2010, 9:27 AM by Saju Kannampally
ഷിക്കാഗോ: ക്നാനായ മിഷന്റെ ആഭിമുഖ്യത്തില്‍ റീജീയണല്‍ തലത്തില്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ 21, 22, 23 തീയതികളില്‍ പ്രീ മാര്യേജ് കോഴ്സ് നടത്തി. ഷിക്കാഗോ റീജിയന്റെ പരിധിയില്‍ വരുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതീ-യുവാക്കള്‍ കോഴ്സില്‍ പങ്കെടുത്തു.

സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ ഫാ. റോയി കടുപ്പില്‍, സെന്റ് മേരീസ് വികാരി മോണ്‍. ഏബ്രഹാം മുത്തോലത്ത്, ഫാ. മാത്യു ശാശേരില്‍, ഡോ. ഷിലാ മാളിയേക്കല്‍, ഡോ. സിന്ധു സുനില്‍, ജോണി തെക്കേപ്പറമ്പില്‍, ജസിന്‍ കട്ടപ്പുറം, ടോണി പുല്ലാപ്പള്ളി, ജയാ കുളങ്ങര എന്നിവര്‍ ക്ലാസുകള്‍ നടത്തി.

മോണ്‍സിഞ്ഞോര്‍ ഏബ്രഹാം മുത്തോലത്ത്, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ടോണി പുല്ലാപ്പള്ളി, ബെന്നി കാഞ്ഞിരപ്പാറ, മോളമ്മ തൊട്ടിച്ചിറ, ജയ കുളങ്ങര, മേരിക്കുട്ടി ചെമ്മാച്ചേല്‍, അജിമോള്‍ പുത്തന്‍പുര എന്നിവര്‍ ക്ലാസിന് ക്രമീകരണങ്ങള്‍ നടത്തി.
 
 
Comments