ഷിക്കാഗോ സെന്റ് മേരീസില്‍ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് രൂപം നല്‍കി

posted Jan 11, 2011, 12:43 AM by Knanaya Voice   [ updated Jan 11, 2011, 2:17 AM ]
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍, വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ എക്സിക്യൂട്ടീവിന് രൂപം നല്‍കി. പോള്‍സണ്‍ കുളങ്ങര ട്രസ്റി കോര്‍ഡിനേറ്റര്‍, ജോണ്‍ പാട്ടപ്പതിയില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (ട്രസ്റ്റിമാര്‍), ജോയിസ് മറ്റത്തിക്കുന്നേല്‍ ട്രഷറര്‍, ജോയി നെടുംചിറ സെക്രട്ടറി, സാജു കണ്ണമ്പള്ളി പി. ആര്‍. ഒ. എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയിലുള്ളത്. പോള്‍സണ്‍ കുളങ്ങരയും, സ്റ്റീഫന്‍ കിഴക്കേക്കുറ്റും ദേവാലയത്തിലെ ഫണ്ട് റൈസിംഗ് കമ്മറ്റി കണ്‍വീനേഴ്സ് കൂടിയാണ്. പുതിയ എക്സിക്യൂട്ടീവ് ജനുവരി 16-ന് നിലവില്‍വരും. കഴിഞ്ഞ ഒരു വര്‍ഷം സേവനം ചെയ്ത ട്രസ്റി കോ-ഓര്‍ഡിനേറ്റര്‍ ബിജു കിഴക്കേക്കുറ്റ്, പീറ്റര്‍ കുളങ്ങര, സാബു തറത്തട്ടേല്‍ എന്നിവര്‍ക്ക് വികാരി ഫാ. എബ്രാഹം മുത്തോലത്ത് ഇടവകാംഗങ്ങളുടെ നന്ദി അറിയിച്ചു.
Comments