ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകയില്‍ 2011 വര്‍ഷത്തിലെ പുതിയ പള്ളി കമ്മറ്റി ഇന്നുമുതല്‍ അധികാരത്തില്‍ വന്നു. ഇന്ന് വൈകുന്നേരം വി. കുര്‍ബാനയെ തുടര്‍ന്ന് വികാരി. ഫാ. എബ്രാഹം മുത്തോലത്ത് അധികാര കൈമാറ്റത്തിന് നേതൃത്വം നല്‍കി. മുന്‍കൈക്കാരന്മാരായ ബിജു കിഴക്കേക്കുറ്റ്, പീറ്റര്‍ കുളങ്ങര, സാബു തറത്തട്ടേല്‍ എന്നിവരുടെ കൈകളില്‍നിന്ന് പുതിയ കൈക്കാരന്മാരായ പോള്‍സണ്‍ കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോണ്‍ പാട്ടപ്പതി എന്നിവര്‍ വരുന്ന ഒരു വര്‍ഷത്തേയ്ക്കുള്ള ഉത്തരവാദിത്വങ്ങള്‍ ഫാ. എബ്രാഹം മുത്തോലത്തിന്റെ സാന്നിദ്ധ്യത്തില്‍ ഏറ്റെടുത്തു. മറ്റ് ഭാരവാഹികള്‍ ജോയിസ് മറ്റത്തിക്കുന്നേല്‍ (അക്കൌണ്ടന്റ്), റോയി നെടുംചിറ (സെക്രട്ടറി), സാജു കണ്ണമ്പള്ളി (പബ്ളിക് റിലേഷന്‍ ഓഫീസര്‍) എന്നിവരാണ്. കഴിഞ്ഞ ഒരു വര്‍ഷം ഇടവകയ്ക്കുവേണ്ടി നിസ്വാര്‍ത്ഥമായി സേവനം ചെയ്ത മൂന്ന് ട്രസ്റ്റിമാരേയും ഫാ. മുത്തോലത്ത് അഭിനന്ദിക്കുകയും ഇടവക ജനത്തിന്റെ പേരില്‍ നന്ദി അറിയിക്കുകയും ചെയ്തു.
സാജു കണ്ണമ്പള്ളി |