ഷിക്കാഗോ: ലോകജനതയുടെ രക്ഷയ്ക്കായി സ്വയം കുരിശുമരണം വരിച്ച യേശുക്രിസ്തുവിന്റെ, പീഢാനുഭവ കാലങ്ങള്‍ക്ക് തുടക്കവും, ആത്മീയ ചൈതന്യത്തിന്റെ നിറവായ അമ്പുതു നോമ്പിന്റെ തുടക്കവുമായ വിഭൂതി തിരുനാള്‍ ഷിക്കാഗോ സെന്റ് മേരീസ് ഇടവകാംഗങ്ങളും ഭക്തപൂര്വ്വം ആചരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടിയാണ് കുരിശുമരണ തിരുനാള്‍ ആചരിച്ചത്. വികാരി ഫാ. എബ്രാഹം മുത്തോലത്ത് വി. കുര്ബാനയുടെയും കുരിശുവര തിരുനാളിന്റെയും മുഖ്യകാര്‍മ്മികനായിരുന്നു. ആത്മീയതയുടെ പ്രാധാന്യം മനസിലാക്കി നോമ്പുകാലം ദൈവത്തോടു ചേര്‍ന്നു നിന്ന് യഥാര്‍ത്ഥ ക്രൈസ്തവ സാക്ഷികളാകുവാന്‍ അദ്ദേഹം വിശ്വാസികളോട് തന്റെ വചനപ്രഘോഷത്തില് അഭ്യര്‍ത്ഥിച്ചു. ആയിരത്തി അഞ്ഞൂറില്പരം വിശ്വാസികള്‍ കുരിശുവര തിരുനാളില്‍ സന്നിഹിതരായിരുന്നു. സാജു കണ്ണമ്പള്ളി (പി. ആര്. ഒ.)
|