ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ പ്രഥമ താങ്ക് ഗിവിംഗ് ഡേ ആചരണം ആഘോഷമായി നടത്തപ്പെട്ടു. 25-ാം തീയതി വ്യാഴാഴ്ച രാവിലെ 10-ന് ആഘോഷമായ ദിവ്യബലിയോടുകൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഫാ. ജോസ് ഇല്ലിക്കുന്നംപുറത്ത് ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് 30 മിനിറ്റ് നന്ദിസൂചകമായി ആരാധനയും നടത്തപ്പെട്ടു. പിന്നീട് സെന്റ് മേരീസ് ബാങ്കറ്റ് ഹാളില്‍ നടന്ന ആഘോഷങ്ങള്‍ക്ക് ട്രസ്റിമാരായ ബിജു കിഴക്കേക്കുറ്റ്, പീറ്റര്‍ കുളങ്ങര, സാബു തറത്തട്ടേല്‍, സെക്രട്ടറി സാജു കണ്ണംപള്ളി, ഡി. ആര്. ഇ. സജി പൂതൃക്കയില്‍ എന്നിവര്‍ ചേര്‍ന്ന് നേതൃത്വം കൊടുത്തു. താങ്ക്സ് ഗിവിംഗ് ടര്‍ക്കി കട്ടിംഗ് ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത്, സി. സേവിയര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഭക്തിനിര്‍ഭരമായി നടത്തപ്പെട്ട ചടങ്ങില്‍ 400 ല്‍പരം പേര് പങ്കെടുത്തു. റോയി നെടുംചിറ |