ഷിക്കാഗോ: ഷിക്കാഗോ ക്നാനായ സമുദായത്തിന്റെ ശ്രദ്ധേയമായ നേട്ടങ്ങളില്‍ പ്രധാനമാണ് രണ്ടാമത് ദേവാലയമായ സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയം. 2010 ജൂലൈയില്‍ യാഥാര്‍ത്ഥ്യമായ ഈ ദേവാലയ യാഥാര്‍ത്ഥ്യത്തിന്റെ മുമ്പും പിമ്പുമുള്ള ചരിത്രങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് തയ്യാറാക്കിയ മനോഹരവും വിജ്ഞാനപ്രദവുമായ സുവനിയര്‍ ഇടവകാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമായി വിതരണം ചെയ്തു. മോണ്‍. എബ്രാഹം മുത്തോലത്തിന്റെയും, സുവനിയര്‍ കമ്മറ്റി കണ്‍വീനര്‍ ജോണ്‍ പാട്ടപ്പതിയുടെയും നേതൃത്വത്തില്‍ സജ്ജമാക്കിയ സുവനിയര്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ആഗോള ക്നാനായക്കാരുടെ ആദ്യ ഓണ്‍ലൈന്‍ മാധ്യമമായ ക്നാനായ വോയിസാണ് സുവനീറിന്റെ പ്രസിദ്ധീകരണവും പ്രിന്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് : സാജു കണ്ണമ്പള്ളി |