ഷിക്കാഗോ തിരുഹൃദയ ദേവാലയത്തില്‍ ദുക്ഖറാന തിരുനാള്‍ ആഘോഷിച്ചു.

posted Jul 4, 2010, 9:41 PM by Anil Mattathikunnel   [ updated Jul 6, 2010, 12:28 AM by knanaya news ]
ചിക്കാഗോ സേക്രട്ട്ഹാര്‍ട്ട് ക്നാനായ കാത്തലിക് ദൈവാലയത്തില്‍ ദുക്റാന തിരുനാള്‍
ആഘോഷിച്ചു. ജൂലൈ  നാലാം തീയതി ഞായറാഴ്ച രാവിലെ  പത്തുമണിക്ക്  സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ദൈവാലയത്തില്‍ ഫാ സൈമണ്‍  ഇടത്തിപ്പറമ്പിലിന്റെ  കാര്‍മ്മീകത്വത്തില്‍  രൂപം വെഞ്ചരിക്കല്‍, ലദീഞ്ഞ്, തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു.ചിക്കാഗോയില്‍ താമസിക്കുന്ന കല്ലറ പഴയപളളി   ഇടവകക്കാരായിരുന്നു തിരുനാള്‍ പ്രസുദേന്തിമാര്‍. നേര്‍ച്ച കാഴ്ചകള്‍, കഴുന്നെടുക്കലും നടത്തപ്പെട്ടു. തിരുനാളിനോടനുബന്ധിച്ചു നടത്തപ്പെട്ട സ്നേഹ വിരുന്നിന് ബിനു പൂത്തറ, മത്യാസ് പുല്ലപ്പളളി,ഷിബു മുളയാനിക്കുന്നേല്‍,ടോമി പതിയില്‍,സജി ഇറപുരം എന്നിവര്‍ നേതൃത്വം നല്കി.
 
ജോസ് കണിയാലി
Comments