ഷിക്കാഗോ: ഷിക്കാഗോയില്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ശനിയാഴ്ച നടന്ന ആദ്യകുര്‍ബാന സ്വികരണം ഭക്തിനിര്‍ഭരമായി.സെന്റ് മേരീസ് ദേവാലയത്തിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു. ചിക്കാഗോ: മോര്ട്ടന്ഗ്രോവിലുളള സെന്റ്മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണ കര്‍മ്മങ്ങള്‍ ഭക്തി പൂര്‍വ്വം ആഘോഷമായി നടത്തപ്പെട്ടു.സെപ്റ്റംബര്‍-4 ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച കര്‍മ്മങ്ങള്‍ക്ക് വികാരി മോണ്‍സിഞ്ഞോര്‍ എബ്രഹാം മുത്തോലത്ത് മുഖ്യകാര്‍മ്മീകത്വം വഹിച്ചു.അസോസിയേറ്റ് വികാരി ജോസ് ഇല്ലിക്കുന്നും പുറത്ത് മുഖ്യ പ്രഭാഷമം നടത്തി.ഫാ വില്‍സനും കര്‍മ്മങ്ങളില്‍ സഹായിച്ചു തുടര്‍ന്ന് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളെ അനുമോദിച്ച് മീറ്റീംഗും നടത്തപ്പെട്ടു.പരിപാടികള്‍ക്ക് സാലി കിഴക്കേകൂറ്റ്,മനീഷ് കൈമൂലയില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.ജോണ്പാട്ടപതിയില് സ്വാഗതവും രാജേഷ് കിഴക്കേതില്‍ നന്ദിപ്രസംഗവും നടത്തി. റോയി നെടുംചിറ |