ഷിക്കാഗോയില്‍ ആവേശമുണര്‍ത്തി ഉഴവൂര്‍ പികിനിക്‌

posted Aug 31, 2010, 1:48 AM by Knanaya Voice   [ updated Aug 31, 2010, 2:13 AM ]
umain
ഷിക്കാഗോ: എളോരില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ഷിക്കാഗോയിലേക്കു കുടിയേറിയവരുടെ പികിനിക്‌ ആവേശം പകര്‍ന്ന അനുഭവമായി. മോര്‍ട്ടന്‍ഗ്രോവിലുള്ള ഹാംസ്‌വുഡ്‌ പാര്‍ക്കിലാണ്‌ പിക്‌നിക്‌ ഒരുക്കിയത്‌. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങള്‍ വീറും വാശിയും ഉണര്‍ത്തുന്നതായിരുന്നു. സൗഹൃദങ്ങള്‍ പുതുക്കിയും, പഴയകാല ഓര്‍മകള്‍ പങ്കുവച്ചും മുതിര്‍ന്നവര്‍ ഉഴവൂരിലെ തങ്ങളുടെ പൊയ്‌കാല ജീവിതത്തിലേക്കു തിരിച്ചു നടന്നു. നാട്ടില്‍ നിന്ന്‌ ഏറെ അകലെയാണെങ്കിലും ഉഴവൂരിലെ മധുസ്‌മരണകള്‍ അയവിറക്കിയപ്പോള്‍ പ്രായത്തിന്റെ വേലിക്കെട്ടുകള്‍ അലിഞ്ഞുപോയത്‌ അവര്‍ അറിഞ്ഞില്ല. ആധുനിക ജീവിതത്തിന്റെ തിരക്കുകള്‍ക്ക്‌ വിട നല്‍കി ഒരുമയുടെ തണലില്‍ വിശ്രമത്തിന്റെ കൂടുകെട്ടാന്‍ നൂറിലധികം പേര്‍ എത്തിയിരുന്നു.
 
 

സ്റ്റീഫന്‍ ചൊള്ളമ്പേല്‍

Comments