ഷിക്കാഗോയില്‍ കെസിഎസ്‌ ക്‌നാനായ നൈറ്റ്‌ ഡിസം.4ന്‌

posted Nov 1, 2010, 9:26 AM by Saju Kannampally   [ updated Nov 1, 2010, 9:32 AM ]
ഷിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റി (കെസിഎസ്‌) യുടെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയിലെ ക്‌നാനായക്കാരുടെ വാര്‍ഷികോല്‍സവമായ ക്‌നാനായ നൈറ്റ്‌ ഡിസംബര്‍ നാലിന്‌ നടത്തുമെന്ന്‌ കെസിഎസ്‌ സെക്രട്ടറി ജോസ്‌ തൂമ്പനാല്‍ അറിയിച്ചു.

ക്‌നാനായക്കാരുടെ മാതൃരൂപതയായ കോട്ടയം അതിരൂപതയുടെ ശതാബ്‌ദി വര്‍ഷത്തിലെ ഈ ക്‌നാനായ നൈറ്റില്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഷിക്കാഗോയിലെ മാതര്‍ ഹൈസ്‌കൂളില്‍ വച്ച്‌ ഡിസംബര്‍ നാലിന്‌ (ശനിയാഴ്‌ച) വൈകുന്നേരം ആറിന്‌ കെസിഎസ്‌ പ്രസിഡന്റ്‌ മേയമ്മ വെട്ടിക്കാട്ടിലിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍, സമുദായത്തിലും സംഘടനയിലും പെട്ട വിശിഷ്‌ടവ്യക്‌തികള്‍ പങ്കെടുക്കും. കോട്ടയം രൂപതാ ശതാബ്‌ദി വിദ്യാഭ്യാസ സഹായനിധിയിലേക്കുള്ള സംഭാവനകള്‍ ബിഷപ്‌ പണ്ടാരശേരില്‍ നേരിട്ട്‌ സ്വീകരിക്കുന്നതാണ്‌.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹിതരായ കെസിഎസ്‌ അംഗങ്ങളെയും വിവാഹ ജീവിതത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നവരെയും ഈ അവസരത്തില്‍ പ്രത്യേകം അനുമോദിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹിതരായവരോ വൈവാഹിക സുവര്‍ണജൂബിലി ആഘോഷിക്കുന്നവരോ ആയ കെസിഎസ്‌ അംഗങ്ങള്‍ കെസിഎസ്‌ പ്രസിഡന്റ്‌ മേയമ്മ വെട്ടിക്കാട്ട്‌ (847 890 1057) ജോയിന്റ്‌ സെക്രട്ടറി സ്‌റ്റീഫന്‍ ചൊള്ളമ്പേല്‍ (847 772 4292) എന്നിവരുമായി ബന്ധപ്പെടുക.

കെസിഎസ്‌എന്‍എ കണ്‍വന്‍ഷനില്‍ സമ്മാനാര്‍ഹമായ കലാപരിപാടികള്‍ ഉള്‍പ്പെടെ മൂന്നു മണിക്കൂര്‍ നോണ്‍ – സ്‌റ്റോപ്പ്‌ കലാസന്ധ്യ ഇത്തവണത്തെ ക്‌നാനായ നൈറ്റിന്റെ പ്രത്യേകത ആയിരിക്കുമെന്ന്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌ കമ്മിറ്റി കോ – ഓര്‍ഡിനേറ്റര്‍മാരായ ജയിംസ്‌ തിരുനെല്ലിപറമ്പില്‍, ചിന്നു തോട്ടം എന്നിവര്‍ അറിയിച്ചു.

കോട്ടയം രൂപതാ ശതാബ്‌ദിയോടനുബന്ധിച്ച്‌ കെസിഎസ്‌ പുറത്തിറക്കുന്ന സുവനീര്‍ ക്‌നാനായ നൈറ്റില്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ പ്രകാശനം ചെയ്യും. ക്‌നാനായ യുവജനോല്‍സവത്തിലും ഒളിംപിക്‌സിലും വിജയികളായവര്‍ക്കുള്ള സമ്മാനദാനത്തോടെ പരിപാടികള്‍ ആരംഭിക്കും. കലാതിലകമായ സോന കദളിമറ്റം, റണ്ണര്‍ അപ്‌ ആയ ഷാരോണ്‍ പിള്ളവീട്ടില്‍, ബ്രിട്‌നി ചൂട്ടുവേലില്‍ എന്നിവരെയും പ്രത്യേകം അനുമോദിക്കും.

കെസിഎസ്‌ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ മേയമ്മ വെട്ടിക്കാട്ട്‌, ജോണ്‍ പാട്ടപതി, ജോസ്‌ തൂമ്പനാല്‍, സ്‌റ്റീഫന്‍ ചൊള്ളമ്പേല്‍, നിണല്‍ മുണ്ടപ്ലാക്കല്‍ എന്നിവരും പോഷകസംഘടനാ കോ – ഓര്‍ഡിനേറ്റര്‍മാരും ബോര്‍ഡ്‌ അംഗങ്ങളും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും.

റോയി ചേലമലയില്‍
Comments