ഷിക്കാഗോയില്‍ ക്നാനായ നൈറ്റ് ഉജ്ജ്വലമായി.

posted Dec 4, 2010, 9:29 PM by Anil Mattathikunnel   [ updated Dec 8, 2010, 7:20 AM by Saju Kannampally ]

ഷിക്കാഗോ. ഷിക്കാഗോ ക്നാനായക്കാരുടെ ഉത്സവമായ കെ സി എസ് ക്നാനായ നൈറ്റ് ‌ ഇജ്ജ്വലമായി . ഷിക്കാഗോയിലെ മാതെര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപേടുന്ന ക്നാനായ മഹോത്സവത്തിലേക്ക് അഭി. മാര്‍ ജൊശാഫ് പണ്ടാരശ്ശേരി പിതാവിനെ വാദ്യമേളങ്ങളുടേയും താലപ്പൊലിയുടെയും അകമ്പിടിയോടെ സ്വീകരിച്ചു. തുടര്‍ ന്നു നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെ സി എസ് പ്രസിഡന്റ് ശ്രീമതി മേയമ്മ വെട്ടിക്കാട്ട് അദ്യക്ഷത വഹിച്ചു. അഭി. മാര്‍ പണ്ടാരസ്സേരി പിതാവ് തന്റെ ഉദ്ഘാടാന പ്രസം ഗത്തില്‍ അതിരൂപതാ ശദാബ്ദിയുടെ പ്രസക്തിയേപറ്റിയും , തനിമയിലും ഒരുമയിലും , വിശ്വാസ നിറവിലും വളരേണ്ടതിന്റെ ആവശ്യകതേയേപ്പറ്റിയും  ഉദ്ബോദിപ്പിച്ചു.  കെ സി സി എന്‍  എ പ്രസിഡന്റ് ശ്രീ ജോര്‍ ജ്ജ് നെല്ലാമറ്റം , ക്നാനായ റീജിയണ്‍ വികാരി ജെനറാള്‍ മോണ്‍ . എബ്രഹാം മുത്തോലത്ത്, ഫാ.ജോസ് ഇല്ലികുന്നും പുറത്ത്, പുതുതായി തിരെഞ്ഞെടുക്കപേട്ട കെ സി എസ് പ്രസിഡന്റ് ശ്രീ സിറിയക് കൂവകാട്ടില്, ആശം സാ അര്‍ പ്പിച്ചു. തുടര്‍ ന്ന് കെ സി എസ് യുവജനോല്ത്സവത്തിലെ കലാപ്രതിഭ - കലാ തിലകം പട്ടം നേടിയവരേയുമ്, സ്പോണ്‍ സേഴ്സ്, കെ സി എസ്ന്‌ വിവ്ധങ്ങളായ സമ്ഭാവന ചെയ്ത വ്യക്തികളേയും പ്രസ്ത്ഥാനങ്ങളേയും ആദരിച്ചു. തുടര്‍ ന്നു നടന്ന കലാപ്രിപാടികള്‍ മാതര്‍ ഹൈസ്കൂളില്‍ തിങ്ങി നിറഞ്ഞ ക്നാനായ മക്കളെ അക്ഷാര്‍ ത്ഥത്തില്‍ വിസ്മയഭരിതരാക്കി. ആദ്യാവസാനം ക്നാനായ വോയിസിലൂടെ പരിപാടികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിന്‌ ആളുകള്‍ വീക്ഷിചു.


Comments