ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ക്‌നാനായ കാത്തലിക് റീജിയന്റെ ആഭിമുഖ്യത്തില്‍ പ്രീമാര്യേജ് കോഴ്‌സ് ഒക്‌ടോബര്‍ 22, 23, 24 തിയതികളില്‍ (വെള്ളി, ശനി, ഞായര്‍) നടത്തപ്പെടുന്നു. ഷിക്കാഗോയില്‍ മോട്ടന്‍ ഗ്രോമിലുള്ള സന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവക പാരീഷ് ഹാളില്‍ വച്ചു നടത്തപ്പെടുന്ന വിവാഹ ഒരുക്ക സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ടോണിപുല്ലാപ്പള്ളിയുമായി ഒക്‌ടോബര്‍ 10 -ാം തിയതിക്കു മുന്‍പായി 630 205 5078 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. ഫാമിലി കമ്മീഷന്‍ നേതൃത്വം കൊടുക്കുന്ന സെമിനാറില്‍ വിവിധ വിഷയങ്ങളിലെ വിദഗ്‌ധര്‍ ക്ലാസെടുക്കും. വിവാഹ ഒരുക്ക സെമിനാറിന് മോണ്‍, എബ്രാഹം മുത്തോലത്ത് ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ടോണി പുല്ലാപ്പള്ളി, അംഗങ്ങളായ ബെന്നി കാഞ്ഞിരപ്പാറ, മേരിക്കുട്ടി ചെമ്മാച്ചേല്‍, അജിമോള്‍ പുത്തന്‍പുരയില്‍, ജയകുളങ്ങര എന്നിവര്‍ നേതൃത്വം നല്‌കും
ജോര്‍ജ് തോട്ടപ്പുറം |