ഷിക്കാഗോയില്‍ സംയുക്തമായി ഇടവക നേതൃത്വ ദിനം

posted Nov 11, 2010, 1:30 AM by Knanaya Voice   [ updated Nov 12, 2010, 12:07 AM by Anil Mattathikunnel ]

ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട്, സെന്റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി ഇടവകയുടെ നേതൃത്വദിനം നവംബര്‍ 20ന് സ്കോക്കിയിലെ ഹോളീഡേ ഇന്നില്‍ സംഘടിപ്പിക്കുകയാണ്. അന്നു രാവിലെ 8 ന് ആരംഭിച്ച് രാത്രി 9 ന് സമാപിക്കുന്ന നേതൃസംഗമം രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയാത്തു പിതാവ് ഉദ്ഘാടനം ചെയ്യും. രണ്ട്  ഇടവകകളിലെ പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, വിവിധ വോളന്റിയേഴ്സ് എന്നിവര്‍ പങ്കെടുക്കുന്ന ഈ ചര്‍ച്ചകളില്‍ വനിതകള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടത്ര പ്രാതിനിധ്യം നല്‍കുന്നതാണ്.

              കോട്ടയം അതിരൂപതയുടെ ശതാബ്ദിയും ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ദശാബ്ദിയും (പത്താമത് വാര്‍ഷികവും) പ്രമാണിച്ച് നടത്തുന്ന ഈ പരിപാടിയ്ക്ക് മുഖ്യമായും രണ്ടു ലക്ഷ്യങ്ങളാണുള്ളത്. (1) ഷിക്കാഗോയിലെ രണ്ട് ക്നാനായ ഇടവകകള്‍ക്കും മിഷന്‍ സ്റേറ്റ്മെന്റ് തയ്യാറാക്കി അതിന്റെ വെളിച്ചത്തില്‍ സ്ട്രാറ്റജിക് പ്ളാന്‍ വികസിപ്പിച്ചെടുക്കുക. (2) ലക്ഷ്യപ്രാപ്തിയെ മുന്‍നിര്‍ത്തിയുള്ള (ഛൌരീാേല ഛൃശലിലേറ) ഹ്രസ്വകാല - ദീര്‍ഘകാല കര്‍മ്മ പരിപാടികള്‍ ആവിഷ്ക്കരിക്കുക.

          രാവിലെ എട്ടുമണിക്ക് ഭക്ഷണവും പ്രാര്‍ത്ഥനയും നടത്തിയ ശേഷം നേതൃസംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം അഭിവന്ദ്യ അങ്ങാടിയത്തു പിതാവ് നിര്‍വ്വഹിക്കും. തുടര്‍ന്ന് ഇടവകകളുടെ മിഷന്‍, വിഷന്‍, ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ച് ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും നടക്കും.
.
         ഉച്ചഭക്ഷണത്തിനുശേഷം ഇടവകയുടെ ലക്ഷ്യങ്ങളെക്കുറിച്ചും കര്‍മ്മ പരിപാടികളെക്കുറിച്ചും ഗ്രൂപ്പു ചര്‍ച്ചയും പൊതു ചര്‍ച്ചയും നടക്കും. വൈകുന്നേരം അഞ്ചുമണി മുതല്‍ ആരാധനാക്രമം (ദൈവാലയ ശുശ്രൂഷകര്‍, ഗായകസംഘം, അഷേഷ്സ്), മതബോധന സ്കൂള്‍, കൂടാര യോഗങ്ങള്‍, ഭക്തസംഘടനകള്‍ (വിന്‍സെന്റ് ഡി പോള്‍, ലീജിയണ്‍ ഓഫ് മേരി), വിവിധ പ്രായക്കാര്‍ക്കുവേണ്ടിയുള്ള മിനിസ്ട്രികള്‍ (ചില്‍ഡ്രന്‍. റ്റീന്‍സ്, യൂത്ത്, മെന്‍സ്, വിമന്‍സ്, സീനിയര്‍ സിറ്റീസണ്‍സ് മിനിസ്ട്രികള്‍), തിരുനാളുകള്‍, നൊവേനകള്‍, ധ്യാനങ്ങള്‍, പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍, പരിശുദ്ധ കുര്‍ബാനയുടെ ആരാധന, സാമൂഹ്യ സേവനം (അഗാപ്പെ മൂവ്മെന്റ്), കെ. സി. എസുമായി സഹകരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഇടവകകളുടെ സംയുക്ത പ്രവര്‍ത്തനങ്ങളും സമുദായ ഐക്യവും ചര്‍ച്ചാവിഷയമായിരിക്കും. അത്താഴവിരുന്നിനു ശേഷം രാത്രി ഒന്‍പതുമണിക്ക് നേതൃസംഗമം സമാപിക്കും.

         ഈ പരിപാടിയില്‍ പങ്കെടുക്കുക വഴി ഇടവകകളുടെ മിഷന്‍, വിഷന്‍, ലക്ഷ്യം എന്നിയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുക, ഇടവകയുടെ നേതൃത്വ നിരയിലുള്ളവര്‍ സംയുക്ത തീരുമാനങ്ങളിലൂടെ ഇടവക പ്രവര്‍ത്തനങ്ങള്‍ സ്വന്തമാണെന്ന അനുഭവത്തില്‍ ഉത്തരവാദിത്വ ബോധമുള്ളവരാകുക, വരും വര്‍ഷങ്ങളിലേയ്ക്ക് ഫലപ്രദമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുക, ഇടവകയുടെ ലക്ഷ്യങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണനാക്രമം തയ്യാറാക്കുക, ഇടവകയുടെ നാനാവിധ അജപാലന പ്രവര്‍ത്തനങ്ങല്‍ക്ക് ഓജസ്സു പകരുക, ഇടവകകളുടെയും സംഘടനയുടേയും തനതാത്മകത നിലനിര്‍ത്തിക്കൊണ്ട് ഐക്യത്തോടെ മുന്നേറുവാനുള്ള പ്രവര്‍ത്തന പദ്ധതി തയ്യാറാക്കുക, എന്നിവ സാധിക്കണമെന്നതാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.

          രണ്ട് ഇടവകകളുടേയും സംയുക്ത ഭരണസമിതി കൂടി തയ്യാറാക്കിയ ഈ ഇടവക നേതൃത്വദിനത്തിന് "ഒരുമയില്‍, തനിമയില്‍, വിശ്വാസനിറവില്‍'' എന്ന കോട്ടയം അതിരൂപതയുടെ ശതാബ്ദി മുദ്രാവാക്യം തന്നെയാണ് മുഖ്യപ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. ഈ സുപ്രധാന സംഗമത്തിന്റെ മുഖ്യസംഘാടകര്‍ രണ്ടു പള്ളികളിലേയും കൈക്കാരന്മാരുടെ പ്രതിനിധികളായ ജോയി വാച്ചാച്ചിറിയും ബിജു കിഴക്കേക്കുറ്റുമാണ.് ഇതില്‍ പങ്കെടുക്കുന്നവര്‍ ഭക്ഷണ ചെലവിനായി അമ്പതു ഡോളര്‍ വീതം മുന്‍കൂറായി അടച്ച് സണ്ണി മുത്തോലം, റോയി നെടുംചിറ എന്നിവരുടെ പക്കല്‍ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.

              തികച്ചും സൌഹാര്‍ദ്ദ അന്തരീക്ഷവും ധ്യാനരൂപിയിലും റ്റീം ചൈതന്യത്തിലും പരിശുദ്ധാത്മാവിന്റെ നിറവില്‍ നടക്കേണ്ട ഈ സഭാ സഹവാസം വിജയപ്രദമാക്കുവാന്‍ ഏവരും പ്രാര്‍ത്ഥിക്കുകയും, സാധിക്കുന്നത്ര ഇടവക വോളന്റിയേഴ്സ് ഇതില്‍ പങ്കെടുത്ത് നമ്മുടെ ഇടവകകള്‍ക്കും സമുദായത്തിനും പുത്തനുണര്‍വ്വ് പകരണമെന്നും വികാരി മോണ്‍ എബ്രാഹം മുത്തോലത്ത്, അസി. വികാരി ഫാ. ജോസ് ഇല്ലിക്കുന്നംപുറത്ത് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു,

അനില്‍ മറ്റത്തിക്കുന്നേല്‍ 
Comments