ഷിക്കാഗോയില്‍ വിസിറ്റേഷന്‍ കോണ്‍ വെന്റ് വെഞ്ചിരിച്ചു

posted Jul 20, 2010, 10:48 PM by Anil Mattathikunnel   [ updated Jul 21, 2010, 8:47 AM by Unknown user ]

Photos by Dominic Chollampel

ഷിക്കാഗോ: ഷിക്കാഗോയിലെ ക്നാനായക്കാരുടെ ആത്മീയ ജീവിതങ്ങള്‍ക്ക് പുത്തെന്‍ ഉണര്‍വ് നല്‍കി കൊണ്ട് സെന്റ്‌ മേരീസ് ക്നാനായ ദേവാലയം സ്ഥാപിച്ചതിനോടൊപ്പം ഷിക്കാഗോക്കാര്‍ക്ക് അനുഗ്രഹമായി പള്ളിയുടെ സമീപത്തു തന്നെ സ്ഥാപിച്ച വിസിറ്റേഷന്‍ കോണ്‍ വെന്റ് വെഞ്ചിരിക്കപെട്ടു. കോട്ടയം അതിരൂപതാ മെത്രാപൊലീത്ത മാര്‍ മാത്യു മൂലക്കാട്ടു, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയാത്ത് എന്നിവര്‍ ചേര്‍ന്നാണ് വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചത്‌. കോണ്‍വെന്റിന്റെ സമര്‍പ്പണ കര്‍മ്മത്തില്‍ വികാരിയും ക്നാനായ റീജിയണ്‍ ഡയറകടറുമായ മോണ്‍: എബ്രഹാം മുത്തോലത്ത്‌, സെന്റ്‌ തോമസ്‌ രൂപത വികാരി ജനറാള്‍ ജോര്‍ജ്‌ മഠത്തിപറമ്പില്‍, രൂപതാ ചാന്‍സലര്‍ റോയി കടുപ്പില്‍, ഫാ. ആന്റണി തുണ്ടത്തില്‍ (കത്തീട്രല്‍ വികാരി), മുന്‍ ചിക്കാഗോ ക്‌നാനായ മിഷന്‍ ഡയറക്‌ടര്‍ സൈമണ്‍ ഇടത്തിപ്പറമ്പില്‍, ഫാ. മാത്യു മണക്കാട്ട്, ഫാ. സ്റ്റീഫന്‍ വെട്ടുവേലി, ഫാ.ടോമി വട്ടുകുളം ‌ എന്നിവര്‍ പങ്കുചേര്‍ന്നു.
 
തോമസ്‌ ചാഴിക്കാടന്‍ എം.എല്‍.എ., സിസ്‌റ്റര്‍ മെറിന്‍ എസ്‌.വി.എം., സിസ്റ്റര്‍ ആനി ജോണ്‍ എസ്‌.ജെ.സി., ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ സെക്രട്ടറി പ്രൊഫ.ബാബു പൂഴിക്കുന്നേല്‍, കെ.സി.എസ്‌.പ്രസിഡണ്ട്‌ മേയമ്മ വെട്ടിക്കാട്ട്‌, ട്രസ്റ്റിമാരായ ബിജു കിഴക്കേകൂറ്റ്‌, പീറ്റര്‍്‌ കുളംങ്ങര, സാബു തറതട്ടേല്‍, ജനറല്‍ കണ്‍വീനര്‍ തമ്പി വിരുത്തികുളങ്ങര, കണ്‍വീനേഴ്സ്‌ പോള്‍സ്‌ കുളംങ്ങര, സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്‌, സെക്രട്ടറി സാജു കണ്ണംപളളി, ജോയ്‌സ്‌ മറ്റത്തിക്കുന്നേല്‍, കോ–സൈനേഴ്സ്‌ ഷാജി എടാട്ട്‌, ഫ്രാന്‍സീസ്‌ കിഴക്കേക്കൂറ്റ്‌, ജോസ്‌ ഐക്കരപറമ്പില്‍, ജയ്‌ബു കുളംങ്ങര, ജോണ്‍ പാട്ടപ്പതി (കെ.സി.എസ്‌.വൈസ്‌ പ്രസിഡണ്ട്)‌, ജോസ്‌ കണിയാലി (സേക്രട്ട്‌ ഹാര്‍ട്ട്‌ ചര്‍ച്ച്‌ പി.ആര്‍.ഒ), റോയി നെടുംചിറ (സെന്റ്‌ മേരീസ്‌ പി.ആര്‍.ഒ.) എന്നിവര്‍ സന്നിഹിതരായിരുന്നു.

Comments