ഷിക്കാഗോ: സെന്റ് മേരീസ് ദേവാലയത്തില്‍ സകല വിശുദ്ധരുടെയും തിരുനാളിനോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളുടെ ഭാഗമായി മതബോധന ക്ലാസുകളിലെ കുട്ടികള്‍ വിവിധ വിശുദ്ധരുടെ വേഷം അവതരിപ്പിക്കുകയുണ്ടായി. ഏറ്റവും നല്ല വേഷങ്ങള്‍ ധരിച്ചവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കി. റ്റി.സി.സേവ്യര്‍, സി.അനുഗ്രഹ, സി.ജസീന എന്നിവര്‍ ജഡ്‌ജസായി പ്രവര്‍ത്തിച്ചു. ഫാ.ജോസ് ഇല്ലിക്കുന്നുംപുറത്ത് കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. റോയി നെടുംചിറ |