ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട്, സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകയുടെ സംയുക്ത ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി 'ഈസ്റ്റര്‍ ഫെസ്റ്റ് 2011' ഒരുക്കുന്നു. രണ്ട് ഇടവകയിലേയും യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് പ്രസ്തുത ഫെസ്റ്റ് നടത്തപ്പെടുന്നത്. ഏപ്രില്‍ 9 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 8.30 വരെ സെന്റ് മേരീസ് ക്നാനായ പാരീഷ് ഹാളിലാണ് പ്രസ്തുത ഫെസ്റ്റ് നടത്തപ്പെടുന്നത്. ജീസസ് യൂത്ത് ടീമാണ് യുവജനങ്ങള്‍ക്കായി ധ്യാനവും, കുമ്പസാരവും, സെമിനാറുകളും അടങ്ങുന്ന ഈസ്റ്റര്‍ ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്. 8-ാം ക്ളാസ്സും അതിന് മുകളിലേയ്ക്കുമുള്ള എല്ലാ കുട്ടികളേയും പ്രസ്തുത സംരംഭത്തിലേയ്ക്ക് സംഘാടകര്‍ ക്ഷണിക്കുന്നു. രജി. ഫീസ്. 10 ഡോളറാണ്. ഷിക്കാഗോ ക്നാനായ ഇടവകകളിലെ നൂറില്‍പ്പരം യുവജനങ്ങള്‍ നോമ്പുകാലത്തിന്റെ ആത്മീയ ഉണര്‍വായ "ഈസ്റ്റര്‍ ഫെസ്റ്റില്‍'' പങ്കെടുക്കുന്നതാണ്. ഇനിയും ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇരുപള്ളികളിലേയും മിനിസ്ട്രി കോര്‍ഡിനേറ്റേഴ്സുമായി ബന്ധപ്പെടണം എന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. സാജു കണ്ണമ്പള്ളി |