ഷിക്കാഗോ: കോട്ടയം ജില്ലയിലെ,മാഞ്ഞൂര്‍,ചാമക്കാല,കുറുമുളളൂര്‍ ഭാഗത്തു
നിന്നും ഉളള അമേരിക്കന്‍ പ്രവാസികള്‍ ഒത്തു ചേരുന്ന മാഞ്ഞൂര്‍
സംഗമത്തിന്റെ,സ്ഥലം നേരത്തെ അറിയിച്ചിരുന്ന ലിബര്‍ട്ടിവില്ലയിലെ
ഇന്‍ഡിപെന്റഡ് ഗ്രോവില്‍ നിന്നും സ്‌കോക്കിയിലെ ഡൊണാള്‍ഡ് ലയണ്‍
പാര്‍ക്കിലേയ്ക്ക് (7640, NKOSTNER AVE (KOSTNER & HOWARD ST)
SKOKIE,IL 60076) ) മാറ്റിയ വിവരം ബന്ധപ്പെട്ട എല്ലാവരെയും
അറിയിച്ചുകൊളളുന്നു.തിരക്കേറിയ അമേരിക്കന്‍ ജീവിതത്തിനിടയില്‍,ജത്തനാടിന്റെ
ഗൃഹാതുരസ്‌മരണകള്‍ അയവിറക്കാനും പങ്കുവെയ്ക്കുവാനുമുളള ഈ അവസരം
വിനിയോഗിക്കുവാന്‍,എല്ലാ തദ്ദേശവാസികളെയും മാഞ്ഞൂരിന്റെ പ്രഥമ
സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. ദൈവദാസനായ,മാര്‍ മത്തായി
മാക്കിലിന്റെ ജത്ത ഗൃഹവും കേരളാ ഗവണ്‍മെന്റ്,സാംസ്‌കാരിക വകുപ്പ്
അവാര്‍ഡിനര്‍ഹമായ മാര്‍ഗ്ഗം കളി ആചാര്യന്‍,യശ:ശരീരനായ മരങ്ങാട്ടില്‍
ലൂക്കോച്ചന്റെ വാസസ്ഥലവും കൂടി ആയിരുന്ന,മാഞ്ഞൂര്‍ ഗ്രാമം
ചരിത്രപ്രസിദ്ധമാണ്.റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മാതൃകയില്‍
പണിത മാഞ്ഞൂരിനെ മകുടം ചാര്‍ത്തുന്ന മടുടാലയ ദേവാലയത്തിനു പുറമെ ചാമക്കാല
സെന്റ് ജോണ്‍സ് ദേവാലയവും കുറുപ്പുന്തറ മണ്ണാറപ്പാറ ദേവാലയത്തിലെയും
കത്തോലിക്കാ വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മാഞ്ഞൂര്‍
ഗ്രാമം,പ്രസിദ്ദമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ ഭഗവതി
മഠവും,മോഴികുളങ്ങര ക്ഷേത്ര ചൈതന്യവും കൊണ്ട് മത മൈത്രിക്ക് കൂടി പേരു
കേട്ട സ്ഥലമാണ്.ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ചരിത്ര
പ്രസിദ്ധമായ മാഞ്ഞൂരിന്റെ പ്രഥമ സംഗമത്തിലേയ്ക്ക്,ജാതി ഭേദമന്യേ എല്ലാ
മാഞ്ഞൂര്‍ നിവാസികളെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക സാബു കട്ടപ്പുറം(847 791 1452) ജോബ് മാക്കില്‍ (847 226 3853) ഹരിദാസ് കോതനല്ലൂര്‍(630 290 9426) ഷാജി പഴൂപ്പറമ്പില്‍(224 210 4199) ജോസ് ഐക്കരപ്പറമ്പില്‍(847 7681422) ജോസ് കല്ലിടുക്കില്‍ (773 343 7276), സിറിള്‍ കട്ടപ്പുറം(224,717 0376) |