ഷിക്കാഗോയിലെ വൈദീകര്‍ക്കും സിസ്റേഴ്സിനും കാറുകള്‍ സമ്മാനിച്ചു

posted Oct 3, 2010, 9:17 PM by Saju Kannampally   [ updated Oct 4, 2010, 7:36 AM ]
 
ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവക ട്രസ്റി
കോര്‍ഡിനേറ്റര്‍ ജോയി വാച്ചാച്ചിറയില്‍നിന്നും വികാരി
മോണ്‍. അബ്രാഹം മുത്തോലത്ത് കാറിന്റെ താക്കോല്‍
സ്വീകരിക്കുന്നു. ജോസ് കണിയാലി, സണ്ണി മുത്തോലത്ത്,
ഫിലിപ്പ് കണ്ണോത്തറ, ഷിബു മുളയാനിക്കുന്നേല്‍,
അലക്സ് കണ്ണച്ചാംപറമ്പില്‍, മത്യാസ് പുല്ലാപ്പള്ളി,
ജോസ് വയലില്‍, റ്റോമി പതിയില്‍, എല്‍സമ്മ പുത്തന്‍പുരയില്‍
എന്നിവരാണ് സമീപം.
 
ചിക്കാഗോ: പ്രഥമ പ്രവാസി ക്നാനായ കത്തോലിക്കാ ഇടവകയായ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകവികാരി മോണ്‍. അബ്രാഹം മുത്തോലത്തിന് ഇടവക അംഗങ്ങളുടെ സ്നേഹസൂചകമായി ടയോട്ട കാമ്റിയുടെ കാര്‍ സമ്മാനിച്ചു. ട്രസ്റി കോര്‍ഡിനേറ്റര്‍ ജോയി വാച്ചാച്ചിറയില്‍നിന്നും മോണ്‍. മുത്തോലത്ത് കാറിന്റെ താക്കോല്‍ സ്വീകരിച്ചു. ചിക്കാഗോയില്‍ പുതിയതായി ആരംഭിച്ചിരിക്കുന്ന വിസിറ്റേഷന്‍ കോണ്‍വെന്റിലെ സിസ്റേഴ്സിനുവേണ്ടി ഇടവക നല്‍കുന്ന കാറിന്റെ താക്കോലും രേഖകളും ട്രസ്റിമാരായ സണ്ണി മുത്തോലത്ത്, ഫിലിപ്പ് കണ്ണോത്തറ എന്നിവര്‍ സമ്മാനിച്ചു. സിസ്റര്‍ സേവ്യര്‍, സിസ്റര്‍ അനുഗ്രഹ, സിസ്റര്‍ ജെസ്സീന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സേക്രട്ട് ഹാര്‍ട്ട് ഇടവക സമൂഹം വൈദികരോടും, സിസ്റേഴ്സിനോടും കാണിക്കുന്ന സ്നേഹബഹുമാനങ്ങള്‍ക്ക് മോണ്‍. അബ്രാഹം മുത്തോലത്ത് നന്ദി രേഖപ്പെടുത്തി. കാറിന്റെ അഡ്വാന്‍സ് തുക സ്പോണ്‍സര്‍ ചെയ്ത കുര്യാക്കോ തയ്യില്‍, എല്‍സമ്മ പുത്തന്‍പുരയില്‍, ജോസ് വയലില്‍ എന്നിവരും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.
 
റിപ്പോര്‍ട്ട്: ജോസ് കണിയാലി
 
ഷിക്കാഗോയിലെ രണ്ടാമത്തെ ക്നാനായ ദേവാലയമായ സെന്റ്‌ മേരീസ്‌ ഇടവക അസി: വികാരി ഫാ ജോസ് ഇല്ലികുന്നുംപുറത്തിനു ഇടവകയുടെ സ്നേഹോപഹാരമായി  ടയോട്ട കാമ്റിയുടെ കാര്‍ സമ്മാനിച്ചു. ഫാ എബ്രഹാം മുത്തോലത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ബിജു കിഴക്കെകുറ്റ് , പീറ്റര്‍ കുളങ്ങര , സാബു തറതട്ടേല്‍ , സാജു കണ്ണമ്പള്ളി , റോയ് നെടുംചിറ , ജോയിസ് മറ്റത്തികുന്നേല്‍,ജോസ്  ഐകരപറമ്പില്‍   എന്നിവര്‍ സന്നിഹിതരായിരുന്നു
 
 
റോയ് നെടുംചിറ
 
 
 
 
 

വിസിറ്റേഷന്‍ കോണ്‍വെന്റിലെ സിസ്റേഴ്സിനുവേണ്ടി ഇടവക നല്‍കുന്ന കാറിന്റെ രേഖകള്‍ സണ്ണി മുത്തോലത്തില്‍നിന്നും വികാരി മോണ്‍. അബ്രാഹം മുത്തോലത്ത്  സ്വീകരിക്കുന്നു. ജോസ് കണിയാലി, ഷിബു മുളയാനിക്കുന്നേല്‍, ഫിലിപ്പ് കണ്ണോത്തറ, അലക്സ് കണ്ണച്ചാംപറമ്പില്‍, റ്റോമി പതിയില്‍, മത്യാസ് പുല്ലാപ്പള്ളി, ജോസ് വയലില്‍, സിസ്റര്‍ സേവ്യര്‍, സിസ്റര്‍ അനുഗ്രഹ, സിസ്റര്‍ ജെസ്സീന എന്നിവരാണ് സമീപം
ജോസ് കണിയാലി
Comments