ഡോ. ഷീന്‍സ് ആകശാല കെ.സി.സി.എന്‍.എ. പ്രസിഡന്റ്

posted Mar 5, 2011, 5:01 PM by Unknown user   [ updated Mar 9, 2011, 8:15 PM by Anil Mattathikunnel ]
അറ്റ്ലാന്റാ: വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്നാനായ കത്തോലിക്കാ സംഘടനകളുടെ ദേശീയ ഫെഡറേഷനായ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡന്റായി ഡോ. ഷീന്‍സ് ആകശാലയും (ന്യൂയോര്‍ക്ക്),  ജനറല്‍ സെക്രട്ടറിയായി സിബി വാഴപ്പള്ളിയും (ലോസ് ആഞ്ചല്‍സ്) തെരഞ്ഞെടുക്കപ്പെട്ടു. ജോജി മണലേല്‍ ലോസ് ആഞ്ചല്‍സ് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), നോയല്‍ ചാരാത്ത് ബോസ്റണ്‍ (ജോയിന്റ് സെക്രട്ടറി), നിമി തുരുത്തുവേലില്‍ ചിക്കാഗോ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. രണ്ടുവര്‍ഷമാണ് പ്രവര്‍ത്തനകാലാവധി.

വിവിധ റീജിയണല്‍ വൈസ് പ്രസിഡന്റുമാരായി ഷിജു ചെറിയത്തില്‍  (ചിക്കാഗോ), അനില്‍ ചന്ദ്രപ്പള്ളില്‍ (കാനഡ), ബേബി ഇല്ലിക്കാട്ടില്‍ (അറ്റ്ലാന്റാ), രോഹിത് മാടപ്പറമ്പത്ത് (ബോസ്റണ്‍), രാജു കക്കാട്ടില്‍ (ഡിട്രോയിറ്റ്), മോഹന്‍ കടുതോടില്‍ (ന്യൂയോര്‍ക്ക്), ജോണ്‍സണ്‍ പുറയംപള്ളില്‍ (സാന്‍ഹൊസെ) എന്നിവരെയും തെരഞ്ഞെടുത്തു. കെ.സി.സി.എന്‍.എ. മുന്‍ പ്രസിഡന്റുമാരായ ജോണി പുത്തന്‍പറമ്പില്‍ (ചെയര്‍മാന്‍), ജോയി വാച്ചാച്ചിറ, ജോസ് കോട്ടൂര്‍ എന്നിവരടങ്ങിയ ഇലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റത്തിന്റെ അദ്ധ്യക്ഷതയില്‍  ചേര്‍ന്ന നാഷണല്‍ കൌണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സുനില്‍ മാധവപ്പള്ളില്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ ജോസ് പുളിക്കത്തൊട്ടിയില്‍ കണക്കും അവതരിപ്പിച്ചു.

വിജയികളും, വോട്ടുകളും ആകെ വോട്ട്‌ 104
പ്രസിഡന്റ്‌
ഷീന്‍സ്‌ ആകശാല 46
ജോജോ വട്ടാടിക്കുന്നേല്‍ 29
ടോമി മ്യാല്‍ക്കരപ്പുറത്ത്‌ 26.
ജനറല്‍ സെക്രട്ടറി
സിബി വാഴപ്പള്ളില്‍ 56
ജോസ്‌ പള്ളിക്കിഴക്കേതില്‍46
എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌
ജോജി മണലേല്‍51
ലൂക്ക്‌ പതിയില്‍50.
ട്രഷറര്‍
നിമ്മി തുരുത്തുവയലില്‍ 76
മാത്യു പാറയ്‌ക്കല്‍25.
ജോയിന്റ്‌ സെക്രട്ടറി
നോയല്‍ ചാരാത്ത്‌48
സാജു ചെമ്മലക്കുഴി18
ജാക്‌സണ്‍ കുടിലില്‍38.

റിപ്പോര്‍ട്ട് : ജോസ് കണിയാലി

 

Comments