സീറോ മലബാര്‍ സഭാ ഭരണത്തിന്റെ ചുമതല മാര്‍ ബോസ്കോ പുത്തൂരിന്

posted Apr 1, 2011, 5:55 AM by Unknown user   [ updated Apr 2, 2011, 6:51 AM ]
കൊച്ചി:പിതാവിന്റെ ദേഹവിയോഗത്തിലൂടെ ഉണ്ടായ ഒഴിവിലേക്ക് കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റതായി സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്ക്കോപ്പല്‍ കാര്യാലയത്തിലെ ചാന്‍സിലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍ അറിയിച്ചു.
അടുത്ത തെരഞ്ഞെടുപ്പ് വരെ ഈ സ്ഥിതി തുടരും എറണാകുളം അതിരുപതയുടെ മെത്രാപോലീത്ത സ്ഥാനത്തിന്റെ അധികാരങ്ങളും കൂരിയ ബിഷപ്പില്‍ നിക്ഷിപ്തമായിരിക്കും. സംസ്ക്കാര ചടങ്ങിന്റെ വിശദാംശങ്ങള്‍ റോമില്‍ നിന്നും തിരിച്ചെത്തുന്ന പിതാക്കന്മാരുടെ സിനഡില്‍ തീരുമാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
 
 
 
 
 
 
 
 
 
 
അള്‍ത്താരയില്‍ നിന്ന് അന്ത്യയാത്ര
കൊച്ചി: ഭാഗ്യപ്പെട്ട മരണം....! കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ദേഹവിയോഗത്തെക്കുറിച്ചു കേരളം ഇതുറക്കെ പറയും. വിശുദ്ധിയില്‍ ജീവിച്ച് തന്റെ അജഗണങ്ങളെ വിശുദ്ധിയില്‍ വളര്‍ത്താന്‍ ജീവിതം മാറ്റിവച്ച വലിയ ഇടയന്റെ അന്ത്യയാത്രയും വിശുദ്ധ വഴിയില്‍.
ഉച്ചക്ക് പന്ത്രണ്ടിന് ബിഷപ്പ് ഹൌസില്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നു. കര്‍ദിനാളിന്റെ സെക്രട്ടറി ഫാ. സെബാസ്റ്യന്‍ പൊട്ടോളിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ വിശുദ്ധ കര്‍ദിനാള്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ബലിവേദിയില്‍ത്തന്നെ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ ലിസി ആശുപത്രിയിലെ പ്രത്യേക യൂണിറ്റ് സ്ഥലത്തെത്തി കര്‍ദിനാളിനെ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കര്‍ദിനാള്‍ ഉച്ചക്ക് രണ്േടാടെയാണ് അന്തരിച്ചത്.
വിശുദ്ധ കുര്‍ബാനക്കും ദിവ്യകാരുണ്യ സ്വീകരണത്തിനും ജീവിതത്തില്‍ ഏറ്റവുമധികം പ്രധാന്യം നല്‍കിയ പിതാവാണ് മാര്‍ വര്‍ക്കി വിതയത്തില്‍. തന്റെ പ്രസംഗങ്ങളിലും എഴുത്തുകളിലും സന്ദേശങ്ങളിലുമെല്ലാം ദിവ്യകാരുണ്യസ്വീകരണം തരുന്ന വലിയ നന്മയെയും നേട്ടങ്ങളെയും അദ്ദേഹം സൂചിപ്പിക്കാറുമുണ്ട്. സഭയിലെ വൈദീകര്‍ക്കു നല്‍കുന്ന സന്ദേശങ്ങളിലെല്ലാം ദിവ്യകാരുണ്യസ്വീകരണത്തിലേക്കും വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തത്തിലേക്കും അജഗണങ്ങളെ കൂടുതലായി അടുപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിക്കുമായിരുന്നുവെന്ന് അതിരൂപതയിലെ മുതിര്‍ന്ന വൈദീകര്‍ അനുസ്മരിക്കുന്നു.
ഏറെ നാളായി ശാരീരികമായ അസ്വസ്ഥകളിലായിരുന്നു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. ഓരോ ആഴ്ചയിലും ലിസി ആശുപത്രിയില്‍ പരിശോധനക്കായി എത്തുമായിരുന്നു. മുമ്പ് പലതവണ ഗുരുതരമായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്തു ജീവിതത്തിലേക്കു മടങ്ങിവരികയായിരുന്നു കര്‍ദിനാള്‍.

Comments