ഇറ്റലി: സിസീലിയന്‍ ക്‌നാനായ അസോസിയേഷന്റെ ഒന്നാം വാര്‍ഷികം വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും, വന്‍ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അസോസിയോഷന്‍ പ്രസിഡന്റ് സുജോ ജോര്‍ജ് മുതിരക്കലായിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ.ജിജോ ജോസ് നെല്ലിക്കാകണ്ടത്തില്‍ ഉദ്‌ഘാടനം ചെയ്‌തു. ഫാ.ആഞ്ചലോ, ഫാ.ജോസ് പൊള്ളയില്‍, ഫാ.ജോസ് മണിയന്ത്ര, ഫാ.ജയിംസ് പട്ടത്തേട്ട്, ഫാ.റ്റോമി പുളിവേലില്‍, ഫാ.ഷിനോദ് ചൂരപ്പാടത്ത്, ബെന്നി പാറയില്‍, സുനു ജോസ് കൊച്ചുപുരയ്‌ക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തോമസ് ജോസഫ് കല്ലറപുത്തന്‍പുരയില്‍ സ്വാഗതവും, സെക്രട്ടറി ജോബിഷ് കുന്നുംപുറത്ത് നന്ദിയും പറഞ്ഞു.
സമുദായാംഗങ്ങളുടെ പാട്ടുകളും, ഡാന്‍സുകളും, കിച്ചണ്‍ മ്യൂസിക്കും, ചന്തംചാര്‍ത്തലും, ഫയര്‍ ഡാന്‍സും, പുരാതന പാട്ടുകളും, കപ്പിള്‍ ഡാന്‍സുമൊക്കെ ചടങ്ങിനു മോടി പകര്‍ന്നു. പരിപാടികള്‍ക്കു ശേഷം സ്‌നേഹവിരുന്നുമുണ്ടായിരുന്നു. ദിവ്യബലിയോടെ വാര്‍ഷികാഘോഷങ്ങള്‍ക്കു സമാപനമായി. പ്രോഗ്രാം കമ്മിറ്റി കണ്‍വിനര്‍ തോമസ് ജോസഫ് കല്ലറപുത്തന്‍പുരയില്‍, അസോസിയേഷന്‍ പ്രസിഡന്റ് സുജോ ജോര്‍ജ് മുതിരക്കാലായില്‍, വൈസ് പ്രസിഡന്റ് മോളി ലൂക്കോസ് പനതാങ്ങമാലില്‍, സെക്രട്ടറി ജോബിഷ് കുന്നുംപുറത്ത്, ജോയിന്റ് സെക്രട്ടറി ഷിബു ചാങ്ങിപുത്തന്‍പുരയ്‌ക്കല്‍, ട്രഷറര്‍ കുഞ്ഞുമോന്‍ തോമസ് കുന്നത്തുപറമ്പില്‍, ഷാജി ഏബ്രഹാം നിരപ്പേല്‍, സജി മാത്യു ഇലക്കാട്ട്, സജി പടിഞ്ഞാറേകാലായില്‍, ജിബു സജി നെടുംകണ്ടത്തില്‍, അനില മുണ്ടക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുന്നൂറ്റമ്പതോളം ക്‌നാനായ മക്കളുടെ സാന്നിധ്യം വാര്‍ഷികത്തിന്റെ ആവേശം വിളിച്ചോതുന്നതായി. |