സിസിലിയ: ഇറ്റാലിയന്‍ ക്‌നാനായ കാത്തലിക് അസോസിയേഷനിലെ സിസിലിയ യൂണിറ്റിന്റെ വാര്‍ഷികവും ക്‌നാനായ സംഗമവും ഒക്ടോബര്‍ 25 ന് നടത്തപ്പെടും. അന്നു രാവിലെ പത്തു മണിക്ക് പാത്തി സെന്റ് ജോസഫ് ഹാളില്‍ നടക്കുന്ന ചടങ്ങ് ഫാ.ജിജോ നെല്ലിക്കാകണ്ടത്തില്‍ ഉദ്‌ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് സുജോ മൂര്‍ത്തിക്കള്‍ അധ്യക്ഷത വഹിക്കും. ഫാ.ആഞ്ചലോ, ഫാ.ഷിബു മണിയാത്തറ, ഫാ.ജോസ് പൊള്ളയില്‍, ഫാ.ടോമി പുളിവേലിയില്‍, ഫാ.ജയിംസ് പല്ലത്തേട്ട്, ഫാ.ഷിനോജ് ചോരപ്പാടം എന്നിവര്‍ ആശംസകള്‍ നേരും. പാട്ടു, ഡാന്‍സും ഉള്‍പ്പെടെയുള്ള വിവിധ കലാപ്രകടനങ്ങള്‍ ചടങ്ങിനു മോടി കൂട്ടും. തോമസ് ജോസഫ് സ്വാഗതവും, മനോജ് കറുകച്ചേരില്‍ നന്ദിയും പറയും. ഉച്ചയ്‌ക്ക് സ്‌നേഹവിരുന്നും മൂന്നു മണിക്ക് ദിവ്യബലിയും ഉണ്ടായിരിക്കും. ജോബി ഒരിക്കാല
|