സൂപ്പര്‍ ബോള്‍ പാര്‍ട്ടി ഫെബ്രുവരി 6 ഞായറാഴ്ച കമ്മ്യൂണിറ്റി സെന്ററില്‍

posted Feb 1, 2011, 8:37 PM by Saju Kannampally   [ updated Feb 2, 2011, 2:24 AM by Knanaya Voice ]
ചിക്കാഗോ: അമേരിക്കയിലെ ഏറ്റവും പ്രസിദ്ധമായ ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനല്‍ മത്സരമായ സൂപ്പര്‍ ബോള്‍ വലിയ സ്ക്രീനില്‍ കാണുവാനുള്ള അവസരം ക്നാനായ കമ്മ്യൂണിറ്റ് സെന്ററില്‍ ഒരുക്കുന്നു. ഫെബ്രുവരി 6 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കമ്മ്യൂണിറ്റി സെന്ററില്‍ ഒരുക്കുന്ന ഈ കായിക വിരുന്ന് ഒന്നിച്ചിരുന്ന് കാണുവാനും ആസ്വദിക്കുവാനും ചിക്കാഗോയിലെ മുഴുവന്‍ കായിക പ്രേമികളേയും കമ്മ്യൂണിറ്റി സെന്ററിലേയ്ക്ക് ക്ഷണിക്കുന്നതായി കെ.സി.എസ്. എക്സിക്യൂട്ടീവ്, സിറിയക് കൂവക്കാട്ടില്‍, ബിനു പൂത്തുറയില്‍, സൈമണ്‍ മുട്ടത്തില്‍, മത്തിയാസ് പുല്ലാപ്പള്ളില്‍, ജോമോന്‍ തൊടുകയില്‍ എന്നിവര്‍ അറിയിച്ചു.
സൈമണ്‍ മുട്ടത്തില്‍
Comments