സൂറിച്ച്: സ്വിസ് ക്‌നാനായ കുടുംബ കൂട്ടായ്മ സംഗമം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷമായ ദിവ്യബലിയില്‍ കോട്ടയം അതിരൂപതയില്‍ നിന്ന് ദൈവദാസന്‍മാരായി ഉയര്‍ത്തപ്പെട്ട മാര്‍ മാത്യു മാക്കില്‍, പൂതത്തില്‍ തൊമ്മി എന്നിവരെ സ്മരിച്ചു. ഫാ.ബിനോയി കൂട്ടനാല്‍ മുഖ്യകാര്‍മികനായ സമൂഹബലിയില്‍ 'കുടുംബം' എന്ന വിഷയത്തില്‍ ഫാ.ചാക്കോ എല്ലിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജയ്‌മോന്‍ മ്യാല്‍ക്കരപുറം സ്വാഗതം പറഞ്ഞു.
നവദമ്പതികളായ പിന്റോ-ടിനോ കണ്ണമ്പാടം, ഫെലിക്‌സ്-ദീപ്തി തച്ചേട്ട് എന്നിവര്‍ക്ക് ക്‌നാനായ വിവാഹ ആചാരച്ചടങ്ങുകളോടെ സ്വീകരണം നല്‍കി. ജോസ് കോയിത്തറയും സംഘവും നവദമ്പതികള്‍ക്കായി ക്‌നാനായപ്പാട്ട് പാടി. ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, ഗാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കലാവിരുന്ന് ഉണ്ടായിരുന്നു. തുടര്‍ന്നുനടന്ന പൊതുയോഗത്തില്‍ ടോമി തൊടുകയില്‍, ലൂക്കോച്ചന്‍ പുതുപ്പറമ്പില്‍, എബ്രഹാം പാലപുരക്കല്‍, ടെറ്റി കാനാട്ട് എന്നിവരെ മേഖലാ പ്രതിനിധികളായും ജാക്‌സ് ഉള്ളാട്ടില്‍, ജോജോ കള്ളിക്കല്‍, ടെനീസ് തച്ചേട്ട് എന്നിവരെ മേഖലാ യുവജനപ്രതിനിധികളായും തിരഞ്ഞെടുത്തു. ജോമോണ്‍ സൈമണ്‍ ചടങ്ങില്‍ നന്ദി പറഞ്ഞു. കൂട്ടായ്മയ്ക്ക് ഫാ.ബിനോയ് കൂട്ടനാല്‍, ഫാ.ചാക്കോ എല്ലിക്കല്‍, യുവജന പ്രതിനിധികളായമഞ്ജു ചാലപുരക്കല്‍, ജിസ്സ് ചിറപുറത്ത്, കെല്‍വിന്‍ കണ്ണേക്കുളത്തേല്‍, മേഖലാ പ്രതിനിധികളായ ലില്ലി വാലേല്‍, ജാന്‍സി കിഴക്കേപ്പുറത്ത്, ജയ്‌മോന്‍ മ്യാല്‍ക്കരപ്പുറത്ത്, ജോമോന്‍ ഇടയോട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. |