താമരക്കാട്‌–അമനകര സംഗമം ബര്‍മിംഗ്‌ഹാമില്‍

posted Mar 25, 2010, 8:56 PM by Anil Mattathikunnel
ലണ്ടന്‍: യുകെയിലും അയര്‍ലണ്ടിലുമായി കുടിയേറി താമസിക്കുന്ന താമരക്കാട്‌–അമനകര നിവാസികളുടെ പ്രഥമ ഗ്രാമസംഗമം ജൂണ്‍ അഞ്ചിന്‌ ഉച്ചയ്ക്ക്‌ 12 മുതല്‍ വാല്‍സാള്‍ സെന്റ്‌ പീറ്റേഴ്സ്‌ ചര്‍ച്ച്‌ ഹാളില്‍ നടത്തും.

കോട്ടയം ജില്ലയിലെ വടക്കുകിഴക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളായ അമനകര–താമരക്കാട്‌ പ്രദേശങ്ങളില്‍ നിന്നുമുള്ള അമ്പതോളം കുടുംബങ്ങള്‍ ഗ്രാമസംഗമത്തില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികള്‍, ഗ്രാമസ്‌മരണകള്‍ പുതുക്കുന്ന ചര്‍ച്ചകള്‍, വിവിധ വിനോദ–വിജ്ഞാന മത്സരങ്ങള്‍ എന്നിവ സംഗമത്തെ അവിസ്‌മരണീയമാക്കും. ഈ പ്രദേശങ്ങളുമായി വൈകാരിമായി ബന്ധമുള്ള ഏവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാവുന്നതാണെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജോയി പുളിക്കീല്‍ 01922625751, ഷാജി ചരമേല്‍ 07859074719, ജയ്‌സണ്‍ ചൂഴിക്കുന്നേല്‍ 07973422610 എന്നിവരെ ബന്ധപ്പെടുക.
ഷൈമോന്‍ തോട്ടുങ്കല്‍
Comments