താമ്പാ ക്നാനായ അസോസിയേഷന് സ്വപ്ന സാക്ഷാത്കാരം

posted Mar 22, 2011, 10:25 PM by Knanaya Voice
        
താമ്പാ : കെ. സി. സി. സി. എഫിന്റെ സ്വപ്ന പദ്ധതിയായ കമ്മ്യൂണിറ്റ് സെന്ററിന്റെ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാകുന്നു. 15,00 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തിലുള്ള ഈ ബില്‍ഡിംഗിന്റെ നിര്‍മ്മാണം അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. 1400-ല്‍പരം ആളുകള്‍ക്ക് ഇരിക്കുവാനുള്ള സൌകര്യവും 700-ല്‍പരം പേര്‍ക്കുള്ള ബാന്‍ഖ്വറ്റ് സൌകര്യവുമാണ് ഈ ബില്‍ഡിംഗിന്റെ ഏറ്റവും വലിയ പ്രത്യേകത. സിറ്റിയില്‍നിന്നും അധിക ദുരെയല്ലാതെ ശാന്തസുന്ദരമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ കെട്ടിടം താമ്പായിലെ എല്ലാ ജനങ്ങള്‍ക്കും പ്രയോജനം ചെയ്യും.
ഇരുപത് വര്‍ഷത്തിലധികമായി സെന്‍ട്രല്‍ ഫ്ളോറിഡാ ക്നാനായ സമുഹത്തെ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കി, മികച്ച സംഘടനാ പ്രവര്‍ത്തനത്തിലൂടെ, അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ ക്നാനായ മിഷന്‍ അംഗങ്ങളുടെ കലാ സാംസ്ക്കാരിക വളര്‍ച്ചയ്ക്കായി തുടങ്ങിവച്ച കമ്മ്യൂണിറ്റി സെന്റര്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കുവാനും സാധിച്ചത് ഇവിടുത്തെ എല്ലാ ജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ ഒന്നുകൊണ്ടുമാത്രമാണ്.
        അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുടുംബങ്ങളുടെ സഹായസഹകരണങ്ങല്‍ കെ. സി. സി. സി. എഫ്. ന് എന്നും ലഭിച്ചിട്ടുണ്ട്. താമ്പായിലെ വിവിധ ഇന്‍ഡ്യന്‍ സംഘടനകളും, മലയാളി സമൂഹവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷം, ഉത്ഘാടന ദിവസം ഒരു ആഘോഷമാക്കി മാറ്റുവാന്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 4-ാം തീയതി താരസമുന്വയം മെഗാഷോ പ്രസ്തുത ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുവാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഏപ്രില്‍ മൂന്നാം വാരത്തോടെ ബില്‍ഡിംഗിന്റെ പണി പൂര്‍ത്തിയാകുമെന്ന് ഉഞഥഗടഒഠഞഅ കണ്‍ട്രക്ഷന്റെ വക്താവ് അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.
        സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലിന്റെ പൂര്‍ണ്ണ പിന്തുണയോടെ ശ്രീ. ജോസ് ഉപ്പൂട്ടില്‍, ശ്രീ. സുനില്‍ മാധവപ്പള്ളില്‍, ശ്രീ. ജോമി ചെറുകര, ശ്രീ. ജെയിംസ് ഇല്ലിക്കല്‍, ശ്രീ. റ്റോമി മ്യാല്‍കരപ്പുറത്ത്, ശ്രീ. ഡെന്നി ഊരാളില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ബില്‍ഡിംഗ് കമ്മറ്റിയുടെ നിസ്വാര്‍ത്ഥസേവനം ഏറെ പ്രശംസാര്‍ഹമാണ്.

Comments