താമ്പാ: ആഗസ്റ് 15 ഞായറഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ദേവാലയത്തില്‍ വച്ച് റവ.ഫാ ബിന്‍സ് ചേത്തലിന്റെ അധ്യക്ഷതയില്‍ കൂടിയ സ്ത്രീജനങ്ങളുടെ കൂട്ടായ്മയില്‍ വച്ച് റവ.ഫാ.ബിന്‍സ് ചേത്തലില്‍ ഇടവകയില്‍ ഒരു വിമന്‍സ് മിനിസ്ട്രി തുടങ്ങുന്നതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു.തുടര്‍ന്ന് ഇടവകയില്‍ വിമന്‍സ് മിനിസ്ട്രി നിലവില്‍ വന്നതായി റവ.ഫാ.ബിന്‍സ് ഔപചാരീകമായി പ്രഖ്യാപിച്ചു.വിമന്‍സ് മിനിസ്ട്രിയുടെ സുഗമമായ നടത്തിപ്പിനായി മേഴ്സി കണ്ടാരപ്പളളിയില്,ത്രേസ്യാമ്മ ഇല്ലിക്കല്‍,ബീന ഒടിമുഴുകായില്,ജിജി കൊച്ചുപുരയ്ക്കല്‍ എന്നിവരെ തദവസരത്തില്‍ കോ.ഓര്‍ഡിനേറ്റേഴ്സായി തിരഞ്ഞെടുത്തു.തുടര്‍ന്ന് പി.ആര്.ഒ. ജോസ്മോന് തത്തംകുളം ഒരു ഇടവകയില്‍ വിമന്സ്മിനിസ്ട്രിക്ക് എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാമെന്ന് വിശദീകരിച്ചു.ഇടവകയെ സാമ്പത്തീകമായി സഹായിക്കാന്‍ ഒരു റാഫിള്‍ നടത്തുനന്നതിനെപ്പറ്റി ജോസ്മോന് തത്തംകുളം വിശദീകരിച്ചു.തുടര്‍ന്ന് റാഫിള്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം നാട്ടിലേയ്ക്കുളള റൌണ്ട് ട്രിപ്പ് ടിക്കറ്റും,രണ്ടാം സമ്മാനം ഒരു ലാപ്പ്റ്റോപ്പ് കമ്പ്യൂട്ടറും,മൂന്നാം സമ്മാനം ഒരുഗ്രാം തങ്കത്തില്‍ തീര്‍ത്ത ആഭരണവും,ഏറ്റവും കൂടുതല്‍ ടിക്കറ്റ് വില്‍ക്കുന്ന വ്യക്തിക്ക് ഒരു കാഞ്ചീപുരം സാരിയും സമ്മാനമായി കൊടുക്കാമെന്ന് യോഗത്തില്‍ തീരുമാനിച്ചു. റാഫിളിന്റെ ആദ്യ ടിക്കറ്റ് ആഗസ്റ് ആഗസ്റ് 22-ാം തീയതി വിശുദ്ധ കുര്ബ്ബാനയ്കേകുശേഷം റവ.ഫാ.എബി വടക്കേക്കരക്കു മിയാവ് രൂപതാ ബിഷപ്പ്മാര്‍ ജോര്‍ജ് പളളിപറമ്പില്‍ നല്കി ഔപചാരീകമായി ഉത്ഘാടനം ചെയ്തു. ജോസ്മോന്ത്തംകുളം |