ഫ്ളോറിഡ: താമ്പായിലെ പ്രഥമ മലയാളി അസോസിയേഷനായ താമ്പാ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ക്നാനായ സാന്നിധ്യം . താമ്പാ മലയാളി അസോസിയേഷന്റെ 2011 വര്‍ഷത്തെ ഭാരവാഹികളായി കിഷോര്‍ പീറ്റര്‍ (വൈസ് പ്രസഡിന്റ്), ലൂമോന്‍ തറയില്‍ (സെക്രട്ടറി), ജേക്കബ് മാണി പറമ്പില്‍ , ലിസി തണ്ടാശ്ശേരി (ബോര്‍ഡ് മെമ്പേഴ്സ്) എന്നിവരാണ് ക്നാനായ സമുദായത്തിന്റെ അഭിമാനമായി തെരെഞ്ഞെടുക്കപെട്ടത്.
ജൂബിലിയിലേക്ക് പ്രവേശിക്കുന്ന താമ്പാ മലയാളി അസോസിയേഷന്‍, ഫ്ളോറിഡയിലെ പ്രഥമ സാമൂഹിക-സാംസ്കാരിക സംഘടനകൂടിയാണ്. ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളും പൈതൃകവും പ്രവാസി സമൂഹത്തിന് പകര്‍ന്നുകൊടുത്തുകൊഹ്ന് കാല്‍നൂറ്റാഹ്നോളം പിന്നിട്ട ഈ പ്രസ്ഥാനം വേറിട്ട വഴികളിലൂടെ നൂതന ശൈലിയുമായി മുന്നേറിക്കൊഹ്നിരിക്കുന്നു. പുതുവര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളുടെ രൂപരേഖ തയാറാക്കിക്കൊഹ്ന് പുതിയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഈ മാസം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിദ്ധ സിനിമാതാരം കനിഹ മുഖ്യാതിഥിയായി പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന താരനിശ, ഗാനമേള തുടങ്ങിയവയ്ക്ക് പ്രവേശനം തികച്ചും സൌജന്യമായിരിക്കും. പിക്നിക്ക്, മൂവിഷോ, ഓണം, ക്രിസ്മസ്, മലയാളം സ്കൂള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കലാകായിക മത്സരങ്ങള്‍ തുടങ്ങിയവയാണ് ഈവര്‍ഷത്തെ പ്രധാന പരിപാടികള്‍. |