താമ്പ സേക്രഡ്‌ ഹാര്‍ട്ട്‌ ദേവാലയത്തില്‍ സകല മരിച്ചവരുടെയരം തിരുനാള്‍ ആചരിച്ചു.

posted Nov 9, 2010, 10:10 PM by Saju Kannampally   [ updated Nov 9, 2010, 10:16 PM ]
താമ്പ: സേക്രഡ്‌ ഹാര്‍ട്ട്‌ ദേവാലയത്തില്‍ ഒക്ടോബര്‍ 31 ന്‌ സകല മരിച്ചവരുടെയരം തിരുനാള്‍ ആചരിച്ചു. രാവിലെ പത്തു മണിക്കുള്ള ദിവ്യബലിക്കു ശേഷം വികാരി ഫാ.ബിന്‍സ്‌ ചേത്തലില്‍ ഒക്ടോബറില്‍ ജന്മദിനമാഘോഷിച്ച എല്ലാവര്‍ക്കും സമ്മാനം നല്‍കി അനുമോദിച്ചു. ഒക്ടോബര്‍ 25 ന്‌ വിവാഹ വാര്‍ഷികം ആഘോഷിച്ച തോമസ്‌ & ജെസി വെട്ടുപാറപ്പുറം ദമ്പതികളെ പ്രത്യേകം അനുമോദിച്ചു. ദിവ്യബലിക്കു ശേഷം മതബോധന ക്ലാസുകളിലെ കുട്ടികളും, അധ്യാപകരും ചേര്‍ന്ന്‌ ബ്രാന്‍ഡനിലെ ഹില്‍സ്‌ബ്രോ മെമ്മോരിയല്‍ സെമിത്തേരി സന്ദര്‍ശിക്കുകയും പ്രത്യേകം പ്രാര്‍ഥനകള്‍ അര്‍പ്പിക്കുകയും ചെയ്‌തു.

ജോസ്‌മോന്‍ തത്തംകുളം


Comments